പിൻവാതിൽ അടക്കാതെ സർക്കാർ: സ്ഥിരപ്പെടുത്തൽ തുടരുന്നു, 221 പേർ കൂടി
text_fieldsസെക്രേട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന സിവിൽ പൊലീസ് റാങ്ക് പട്ടികയിലുള്ളവരെ സന്ദർശിച്ച മുൻ
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാൽക്കൽ വീണു കരയുന്ന ഉദ്യോഗാർഥികൾ
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ കരാർ ജീവനക്കാരുടെ സ്ഥിരെപ്പടുത്തലുമായി സർക്കാർ മുന്നോട്ട്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ 221 പേരുടെ സ്ഥിരപ്പെടുത്തലിനു കൂടി അംഗീകാരം നൽകി. യോഗം പകുതി അജണ്ട മാത്രമേ പരിഗണിച്ചുള്ളൂ. ബുധനാഴ്ച വീണ്ടും ചേർന്ന് ശേഷിക്കുന്നവയിൽ തീരുമാനം എടുക്കും.
ടൂറിസം വികസന കോർപറേഷനിൽ (കെ.ടി.ഡി.സി) 100, യുവജനക്ഷേമ ബോർഡിൽ 37, കോഒാപേററ്റിവ് അക്കാദമി ഫോർ പ്രഫഷനൽ എജുക്കേഷൻ 14, സ്കോൾ കേരള 54, നിർമിതി കേന്ദ്രം 16 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മന്ത്രിസഭ യോഗം 464 പേരെ സ്ഥിരപ്പെടുത്തിയിരുന്നു.
നിരവധി വകുപ്പുകളിലും സ്ഥാപനങ്ങളിലും 10 വർഷം പൂർത്തിയായ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നിർദേശം പരിഗണനയിലാണ്. പി.എസ്.സിക്ക് വിടാത്ത തസ്തികകളിലേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ എന്ന് സർക്കാർ വ്യക്തമാക്കി. യുവജനക്ഷേമ ബോര്‍ഡില്‍ പി.എസ്.സിക്ക് വിടാത്ത തസ്തികകളിലാണ് 37പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. ഹൈകോടതിയിൽ കേസ് വന്നതിനാൽ ഉത്തരവിന് വിധേയമായിരിക്കും തീരുമാനമെന്ന് കൂടി വ്യവസ്ഥ െവക്കും.
ചട്ടങ്ങൾ പാലിക്കുന്നവ സ്ഥിരപ്പെടുത്തലിനു പരിഗണിച്ചാൽ മതിയെന്നാണ് നിർദേശം. മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിലെ ചില സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ അപേക്ഷകൾ മാറ്റിെവച്ചു. അതേസമയം, പിൻവാതിൽ വഴി കയറിയ താൽക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതിനിടെ സെക്രേട്ടറിയറ്റിനു മുന്നിൽ പ്രതിഷേധകൊടുങ്കാറ്റ് സൃഷ്ടിച്ച് ഉദ്യോഗാർഥികൾ. താൽക്കാലികക്കാരെ ഒഴിവാക്കി നിയമനം ആവശ്യപ്പെട്ട് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളും കുടുംബാംഗങ്ങളും മുട്ടിലിഴഞ്ഞ് യാചനസമരം നടത്തി.
ഉദ്യോഗാർഥികളുടെ ആവശ്യം മന്ത്രിസഭ പരിഗണിച്ചില്ല
തിരുവനന്തപുരം: സെക്രേട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ മന്ത്രിസഭ. നിയമനം കുറവാണെങ്കിലും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതിൽ തീരുമാനം എടുത്തില്ല. റദ്ദായ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ല. കൂടുതൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്ന ലാസ്റ്റ് ഗേഡ് സർവൻറ് ലിസ്റ്റിലുള്ളവരുടെ ആവശ്യത്തിലും തീരുമാനം ഉണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.