പി.എസ്.സി തെറ്റിദ്ധാരണ പരത്തൽ നിർത്തണം –സുഗതകുമാരി
text_fieldsതിരുവനന്തപുരം: സമരം ശക്തമാവുമ്പോൾ സാങ്കേതികവാക്കുകളുടെ പേരിലും മറ്റും സർക്കാ റിനെയും ജനങ്ങളെയും പി.എസ്.സി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സുഗതകുമാരി. നാളെ നടക്ക ുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകണം. അധികാരസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കാര്യങ്ങൾ നടപ്പാക്കാതിരിക്കാൻ പി.എസ്.സി നടത്തുന്ന ശ്രമങ്ങൾ മലയാളികളോടും മാതൃഭാഷയോടുമുള്ള കടുത്ത വഞ്ചനയാണ്.
മലയാളത്തിൽ ചോദ്യങ്ങൾ തയാറാക്കാൻ കഴിവുള്ളവർ കേരളത്തിൽ ഇല്ലെന്ന് പി.എസ്.സി ധരിക്കരുത്. നിശ്ചിതസമയത്തിനുള്ളിൽ കെ.എ.എസ് അടക്കം പരീക്ഷകൾക്ക് മലയാളത്തിലും കൂടി ചോദ്യങ്ങൾ നൽകി നടത്തുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അടുത്തദിവസങ്ങളിൽ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും സുഗതകുമാരി ചൂണ്ടിക്കാട്ടി.
പി.എസ്.സി ഓഫിസിന് മുന്നിലെ സമരം: 18ന് ജനകീയ കൺവെൻഷൻ
തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി പരീക്ഷകൾ മലയാളത്തിലും കൂടി നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി 18ന് ജനകീയ കൺവെൻഷൻ നടത്തും. വൈകീട്ട് നാലിന് എം.എൻ.വി.ജി അടിയോടി ഹാളിലാണ് കൺവെൻഷൻ. സമരത്തിെൻറ പതിനെട്ടാംദിനത്തിൽ വിജയൻ പാലാഴി, അശ്വതി എസ്, ആറ്റിങ്ങൽ ഗോപൻ, സുരേഷ് കൊളാഷ്, വർക്കല ഗോപാലകൃഷ്ണൻ എന്നിവർ ഓണപ്പാട്ടുകൾ പാടി. വൈകീട്ട് സാംസ്കാരികകൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ, എം.ആർ. തമ്പാൻ, എസ്. രാജശേഖരൻ, പി. വേണുഗോപാലൻ, ആർ. അജയൻ, വിളക്കുടി രാജേന്ദ്രൻ, കായിക്കര ബാബു, ഹേമ ജോസഫ്, സുബൈർ അരിക്കുളം തുടങ്ങിയവർ സംസാരിച്ചു.
സമരത്തിന് പിന്തുണ
തിരുവനന്തപുരം: കെ.എ.എസ് ഉൾപ്പെടെ ഉന്നത തൊഴിൽ പരീക്ഷകൾ ഇംഗ്ലീഷിനോടൊപ്പം മലയാളത്തിലും കൂടി നടത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ശാസ്ത്രമേഖലയിൽനിന്നുള്ള പ്രമുഖർ ആവശ്യപ്പെട്ടു. ടി.വി.സജീവ് (കെ.എഫ്.ആർ.ഐ), വി.വിജയകുമാർ (വിക്ടോറിയ കോളേജ് പാലക്കാട്), ആർ.വി.ജി. മേനോൻ, ഡോ. രഘുനാഥ് സി.ജി (ഐ.ഐ.ടി മുംബൈ), ഡോ.കെ.വി. ശങ്കരൻ (മുൻ ഡയറക്ടർ കേരള വനഗവേഷണകേന്ദ്രം പീച്ചി), ഡോ. ഉണ്ണികൃഷ്ണൻ (മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ), കെ. ജയകുമാർ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.