സമരം ശക്തമാക്കാൻ ഉദ്യോഗാർഥികൾ; ഇന്നുമുതൽ കുടുംബാംഗങ്ങളും
text_fieldsതിരുവനന്തപുരം: കഴിഞ്ഞ രാത്രി മുഖ്യമന്ത്രിയുെട ഒാഫിസ് വിളിച്ച ചർച്ചയിൽ ധാരണയാകാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകാൻ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ തീരുമാനം. ഞായറാഴ്ച മുതൽ 14 ജില്ലകളിലുമുള്ളവർ സെക്രേട്ടറിയറ്റ് നടയിലെത്തും. കുടുംബാംഗങ്ങളും വരും ദിവസങ്ങളിൽ അണിചേരും.
ചർച്ചയിൽ ഒമ്പത് ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. നാലെണ്ണം പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. മറ്റുള്ളവ 'പരിഗണിക്കാം, ശ്രമിക്കാം' എന്നൊക്കെയാണ് പറഞ്ഞത്. ഇൗ നാലെണ്ണം റാങ്ക് ലിസ്റ്റുകാരെ സംബന്ധിച്ച് ഗുണമുള്ളതല്ല. സ്വാഭാവികമായും വകുപ്പുകളിൽ നടക്കേണ്ട പ്രമോഷൻ അടക്കമുള്ള കാര്യങ്ങളാണ്. പ്രമോഷൻ എന്നത് ഉദ്യോഗാർഥികളുടെ ആവശ്യമല്ല. ഉദ്യോഗസ്ഥരുെട ആവശ്യമാണ്. ആശ്രിത നിയമനത്തിന് ആളുകളില്ലെങ്കിൽ ആ തസ്തിക പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും അതെല്ലാം വളരെ കുറഞ്ഞ തസ്തികകളാണ്. തസ്തിക സൃഷ്ടിക്കൽ െപെട്ടന്ന് സാധിക്കില്ലെന്നാണ് സർക്കാർ അറിയിച്ചത്. തസ്തിക സൃഷ്ടിക്കാതെ കാര്യമില്ല.
ചർച്ചയിൽ വിചാരിച്ച ഗുണമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ചാനൽ ചർച്ചക്കിടെ ഉദ്യോഗാർഥികളുമായി ചർച്ചക്ക് തയാറാണെന്ന് ഡി.വൈ.എഫ്.െഎ പ്രതിനിധി പറഞ്ഞിരുന്നതായും തുടർന്ന്, തങ്ങളുടെ പ്രതിനിധി അേദ്ദഹത്തെ അങ്ങോട്ട് വിളിച്ചതായും സമരക്കാർ പറഞ്ഞു. തുടർന്നായിരുന്നു ചർച്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.