പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിെല്ലന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിനല്‍കുകയും ചെയ്യുന്നത് സര്‍ക്കാർ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍നിന്ന് മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുള്ളതിനാല്‍ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് വി.ഡി. സതീശെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയാണ് സര്‍ക്കാർ നയം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് യഥാസമയം പരീക്ഷ നടത്താന്‍ പി.എസ്.സിക്ക് കഴിയാത്ത സാഹചര്യമുണ്ടായെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും അത് ബാധിക്കുന്നില്ല. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനുമിടയിൽ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലുവരെ നീട്ടിയിട്ടുണ്ട്. അതുവരെയുള്ള മുഴുവന്‍ ഒഴിവും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ റെഗുലര്‍ പ്രമോഷന് സ്റ്റേ ചെയ്ത് കോടതി/ട്രൈബ്യൂണലില്‍നിന്ന് ഇടക്കാല ഉത്തരവ് നല്‍കിയിട്ടുള്ള കേസുകളില്‍ താല്‍ക്കാലിക പ്രമോഷന്‍ നടത്തി ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിർദേശിച്ചിട്ടുണ്ട്. ഒരു തസ്തികയില്‍ പ്രമോഷന്‍ ഒഴിവുകള്‍ നിലനില്‍ക്കുകയും പ്രമോഷന് യോഗ്യരായവരുടെ അഭാവം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ തസ്തികകള്‍ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിർദേശം നല്‍കിയിട്ടുണ്ട്. നിയമനങ്ങള്‍ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാർ നയം. കോവിഡ് വ്യാപനം കാരണം മാറ്റിെവച്ച പി.എസ്.സി പരീക്ഷകളും ഇൻറര്‍വ്യൂകളും വ്യാപന തീവ്രത കുറഞ്ഞാലുടൻ പുനരാരംഭിക്കുെമന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.