പുതിയ ഉറപ്പുകളില്ല; സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി
text_fieldsതിരുവനന്തപുരം: പുതിയ ഉറപ്പുകളൊന്നും നൽകാതെ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ സർക്കാർ ഉത്തരവായി പുറത്തിറക്കി. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവായിറങ്ങിയത്.
സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിലെ 7,580 പേരിൽ 5,609 പേർക്ക് പി.എസ്.സി അഡ്വൈസ് നൽകിയതായും ലിസ്റ്റിെൻറ കാലാവധി പൂർത്തിയായതിനാൽ അതിൽനിന്ന് നിയമനം നടത്താന് കഴിയില്ലെന്ന് ഉദ്യോഗാർഥികളെ അറിയിച്ചതായും ഉത്തരവിൽ പറയുന്നു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്റ്റ് നാലുവരെ നീട്ടി, ഇതുവരെ ഏകദേശം 6000 പേർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നൽകി, ഒഴിവുകൾ പരമാവധി റിപ്പോർട്ട് ചെയ്യാൻ വകുപ്പുകേളാട് നിർദേശിച്ചു, പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം നൽകാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ഉത്തരവിൽ ചേർത്തിട്ടുള്ളത്. നിയമപരമായി സാധ്യമാകുന്നത് ചെയ്ത് ലിസ്റ്റിൽനിന്ന് പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സി.പി.ഒമാരുമായി ബന്ധപ്പെട്ട് 1200 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇത് വസ്തുതാപരമല്ലെന്നും 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. 1200 തസ്തികകളിൽ 154 എണ്ണം ഇന്ത്യാ റിസർവ് ബറ്റാലിയനായി നീക്കിെവച്ചതാണ്. ബാക്കി 1046 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിെൻറ കണക്കും ഉത്തരവിൽ വിവരിക്കുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം മനുഷ്യാവകാശ കമീഷെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ഉത്തരവിൽ പറയുന്നു.
ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ചക്ക് തയാർ
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിൽ ഏതൊക്കെ തരത്തിൽ ഇടപെടാൽ കഴിയുമോ അതൊക്കെ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തോട് മുഖം തിരിക്കുന്ന നിലപാട് സർക്കാറിനില്ല. സമരക്കാരുമായി പലതരത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. വേണ്ടിവന്നാൽ ഇനിയും ചർച്ച ചെയ്യും. സാധ്യമായ പരിഹാരമേ സർക്കാറിന് ചെയ്യാൻ കഴിയൂ. ഇവർ മാത്രമല്ല, ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പി.എസ്.സിയുടെ കനിവ് കാത്ത് നിൽക്കുന്നുണ്ട്. അവരുടെ താൽപര്യവും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. നിയമവ്യവസ്ഥക്കനുസരിച്ചല്ലേ കാര്യങ്ങൾ നടക്കൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.