സമരം തുടരാൻ ഉദ്യോഗാർഥികൾ; എ.കെ. ബാലനുമായി ചർച്ചക്ക് ക്ഷണം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരം തുടരാൻ ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം സെക്രേട്ടറിയറ്റ് നടയിൽ സമരം തുടരുന്ന എൽ.ജി.എസ്, സി.പി.ഒ ഉദ്യോഗാർഥികളെ മന്ത്രി എ.കെ. ബാലൻ ചർച്ചക്ക് വിളിച്ചു. ഞായറാഴ്ച രാവിലെ 11നാണ് ചർച്ച. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ബാലെൻറ നേതൃത്വത്തിൽ മന്ത്രിതല ചർച്ചക്ക് കളമൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ചർച്ച നടന്നാലും തീരുമാനങ്ങളുടെ കാര്യത്തിൽ അവ്യക്തതയും അനിശ്ചിതത്വവുമുണ്ട്. 'ഇക്കാര്യങ്ങെളക്കുറിച്ചെല്ലാം ധാരണയുള്ള സർക്കാറല്ലേ ചർച്ചക്ക് ക്ഷണിച്ചതെന്നും അവർ തന്നെ പോംവഴിയും കണ്ടിട്ടുണ്ടാകുമെന്നുമാ'ണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് സമരക്കാർ പ്രതികരിച്ചത്. ആദ്യഘട്ടം മുതലേ മന്ത്രിതല ചർച്ചക്ക് വിമുഖത കാട്ടിയ സർക്കാർ പ്രക്ഷോഭം ജനശ്രദ്ധ നേടുകയും ജനകീയമാവുകയും ചെയ്തതോടെയാണ് ചർച്ചക്ക് സന്നദ്ധമാകുന്നത്. ആവശ്യങ്ങളെല്ലാം നേരത്തെതന്നെ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചതാണെന്നും കൂടുതലായൊന്നും ആവശ്യപ്പെടാനില്ലെന്നുമാണ് എൽ.ജി.എസ് ഉദ്യോഗാർഥികളുടെ നിലപാട്. എൽ.ജി.എസുകാരുടെ സമരം 33ാം ദിവസത്തിലേക്ക് കടക്കുകയാണ്.
ശനിയാഴ്ച രാത്രി സമരത്തിനുള്ള തയാറെടുപ്പിലാണ് സി.പി.ഒ സമരക്കാർ. മാർച്ച് മൂന്നിന് കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും പെങ്കടുപ്പിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ വലിയ പ്രക്ഷോഭത്തിനും ആലോചനയുണ്ട്. മാർച്ച് രണ്ടിന് സി.പി.ഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുകയാണ്. തങ്ങൾക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുേമാ എന്നതാണ് കണ്ടറിയേണ്ടത്. തങ്ങൾക്ക് വാക്കാൽ ഒന്നും പറയാനില്ലെന്നും കൈവശമുള്ളത് സർക്കാർ വകുപ്പുകളിൽനിന്ന് ലഭിച്ച സംസാരിക്കുന്ന രേഖകളാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.