അധ്യാപക, പൊലീസ് കോൺസ്റ്റബിൾ അടക്കം 31 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും
text_fieldsതിരുവനന്തപുരം: ഇംഗ്ലീഷ്, മലയാളം ഹൈസ്‌കൂള്‍ അധ്യാപകര്‍, പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്യൂണിക്കേഷന്‍) തുടങ്ങി 31 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തീരുമാനിച്ചു.
ഈ മാസം അവസാനത്തെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഇന്‍സ്പെക്ടര്‍, ഫിഷറീസ് അസിസ്റ്റൻറ്, ബോട്ട് ലാസ്‌കര്‍, ആയുര്‍വേദ തെറപ്പിസ്റ്റ് തുടങ്ങിയവക്കും വിജ്ഞാപനമുണ്ടാകും.
ഭിന്നശേഷിക്കാരുടെ സംവരണം നാലു ശതമാനമാക്കി കേന്ദ്രം ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങളില്‍ ഇതു മൂന്നായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിൻെറ വിജ്ഞാപനം അനുസരിച്ച് 49 തസ്തികകളില്‍ നാലു ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. അവക്ക് കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കുറവുള്ള ഭിന്നശേഷി സംവരണം നികത്താന്‍ തിങ്കളാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. തയാറാകുന്ന മുറക്ക് ഈ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.