പി.എസ്.സി: യൂത്ത് കോൺഗ്രസ് അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ പ്രക്ഷോഭങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രേട്ടറിയറ്റ് നടയിൽ യൂത്ത് കോൺഗ്രസ് നടത്തിവന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ, റിയാസ് മുക്കോളി എന്നിവർക്ക് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് നാരങ്ങാനീര് നൽകിയാണ് സമരമവസാനിപ്പിച്ചത്. തുടർന്ന് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാലെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചിരുന്നു. ഇതിനുപുറെമ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്ന സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികാരത്തിലിരിെക്ക സ്വന്തക്കാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനാണ് സർക്കർ ശ്രമിച്ചതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. ഫെബ്രുവരി 14ന് ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. ഇരുവരുടെയും ശാരീരികാവസ്ഥ മോശമായതിനെ തുടർന്നാണ് രണ്ടാംഘട്ടത്തിൽ വൈസ് പ്രസിഡൻറുമാർ സമരം ആരംഭിച്ചത്.
ബാലെൻറ ചർച്ച നാടകം -ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി എ.കെ. ബാലൻ ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ച തട്ടിപ്പും നാടകവുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമുള്ള ചർച്ച ആത്മാർഥതയില്ലാത്തതാണ്. ന്യായമായും പ്രശ്നം പരിഹരിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ നേരേത്ത ചർച്ചക്ക് ക്ഷണിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അനുമതിയോടെ ഉറപ്പുകൾ നടപ്പാക്കാമെന്നത് കബളിപ്പിക്കലാണ്.
കമീഷൻ അനുമതി നൽകിയില്ലെന്നും ഞങ്ങൾ എന്ത് ചെയ്യുമെന്നുമുള്ള നിസ്സഹായവസ്ഥ പറഞ്ഞ് നാടകം കളിക്കാനാണ് സർക്കാർ ശ്രമം. മാത്രമല്ല, സമരം ചെയ്തവെര മുഖ്യമന്ത്രി തുടർച്ചയായി അധിക്ഷേപിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.