Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​എ​സ്​.​സി അ​പേ​ക്ഷ...

പി.​എ​സ്​.​സി അ​പേ​ക്ഷ പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്ത​ൽ പ​രി​ഗ​ണ​ന​യി​ലി​ല്ല

text_fields
bookmark_border
പി.​എ​സ്​.​സി അ​പേ​ക്ഷ പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്ത​ൽ പ​രി​ഗ​ണ​ന​യി​ലി​ല്ല
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 40 ആ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച​വ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 ആ​ണെ​ന്ന​ത് നി​ല​വി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ബാ​ധി​ക്കി​ല്ല. 2013നു​ശേ​ഷം സ​ർ​വി​സി​ൽ ക​യ​റി​യ​വ​ർ വി​ര​മി​ക്കു​ന്ന​ത് 25-30 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നി​ൽ പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.
ഒ​പ്പം പ്ര​ഗ​ല്​​ഭ​രാ​യ പു​തു​ത​ല​മു​റ​യെ പ​ബ്ലി​ക് സ​ർ​വി​സു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും എ.​എം. ആ​രി​ഫി​​െൻറ സ​ബ്മി​ഷ​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. സ്​​റ്റു​ഡ​ൻ​റ്​​ പൊ​ലീ​സ്​ കാ​ഡ​റ്റ്​ പ​ദ്ധ​തി 100 സ​ർ​ക്കാ​ർ സ്​​കൂ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി​യെ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. പ​ദ്ധ​തി പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സ്​​കൂ​ളു​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന്​ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​േ​മ്പാ​ൾ തീ​രു​മാ​നി​ക്കും.
സം​സ്​​ഥാ​ന ത​ണ്ണീ​ർ​ത്ത​ട അ​തോ​റി​റ്റി നി​ല​വി​ലു​ള്ള​തി​നാ​ൽ വേ​മ്പ​നാ​ട് കാ​യ​ൽ വി​ക​സ​ന അ​തോ​റി​റ്റി രൂ​പ​വ​ത്ക​​ര​ണം ഇ​പ്പോ​ൾ സ​ർ​ക്കാ​റി​​െൻറ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - PSC
Next Story