ഞാൻ ഏറനാട്ടുകാരൻ, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ ഒരു അകലവും മലബാർ കലാപം ഉണ്ടാക്കിയതായി അനുഭവത്തിലില്ല -എഴുത്തുകാരൻ പി.സുരേന്ദ്രൻ
text_fieldsമലപ്പുറം: മലബാർ കലാപത്തെക്കുറിച്ചുള്ള സംഘ്പരിവാർ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ എഴുത്തുകാരൻ പി.സുരേന്ദ്രൻ. 1921ലെ മലബാർ കലാപം എന്നു വിളിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഓർമ്മകൾ പേറുന്ന ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു ഞാൻ ഒരു പുസ്തകം എഴുതിയത് പാപ്പിനിപ്പാറ എന്ന ഏറനാടൻ ഗ്രാമത്തിൽ ജനിച്ചത് കൊണ്ടാണെന്ന് പി.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
''എന്‍റെ ഗ്രാമത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ വെടിയേറ്റു മരിച്ചവരുണ്ട്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ ഒരു അകലവും ഈ കലാപം സൃഷ്ടിച്ചതായി എന്‍റെ അനുഭവത്തിൽ ഇല്ല. എന്‍റെ ജൈവാനുഭവങ്ങളാണ് എന്‍റെ സത്യം. ഇത്തരം സത്യങ്ങൾ കാണുമ്പോൾ സംഘ്പരിവാറുകാർക്ക് ചൊറിഞ്ഞു കയറും. അതൊരു രോഗമാണ്. ചികിത്സ ഇല്ല. അവർ ചൊറിഞ്ഞു നടക്കുന്നത് കാണുമ്പോൾ ചിരിവരും. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു നമ്മൾ സമയം കളയേണ്ടതില്ല'' -പി.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.