നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണത്തെ സംശയിക്കുന്നില്ല -പി.ടി തോമസ്
text_fieldsകൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നില്ലെന്ന് പി.ടി തോമസ് എം.എൽ.എ. നേരത്തേ അന്വേഷണത്തിൽ താൻ സംശയം പ്രകടിപ്പിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത് പൊലീസിനെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകാനെത്തിയപ്പോഴാണ് പി.ടി തോമസ് ഇക്കാര്യം പറഞ്ഞത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. ഇതുപോലെ മറ്റുചിലരും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ തയാറായി നില്‍ക്കുകയായിരുന്നു. ഇതാണ് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമായത്. സി.ബി.ഐ വന്നാല്‍ ആദ്യം അന്വേഷിക്കുന്നത് കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചായിരിക്കുമെന്നും പി.ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.