എം.ഡിക്ക് പണത്തിെൻറ ധിക്കാരമെന്ന് പി.ടി. തോമസ്
text_fieldsകൊച്ചി: കിറ്റെക്സ് കമ്പനി എം.ഡിക്ക് പണത്തിെൻറ ധിക്കാരമാണെന്ന് പി.ടി. തോമസ് എം.എൽ.എ. കമ്പനിയിലെ ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂനിറ്റ് മലിനീകരണം നടത്തുന്നുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
250 ജോലിക്കാരുള്ള സ്ഥാപനത്തിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. അവിടെ 50-_60 പേർ മാത്രമാണ് മലയാളികൾ. മറ്റ് തൊഴിലാളികൾ അന്തർസംസ്ഥാനക്കാരാണ്. ഇവിടെനിന്ന് മാലിന്യം പുറന്തള്ളുന്നുണ്ട്. സംസ്കരണത്തിനുശേഷം വെള്ളം തുറന്ന സംഭരണികളിലാണ് ശേഖരിക്കുന്നത്. ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും കണ്ടെത്തി. ആറുമാസം വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരണമെന്നാണ് ബോർഡിെൻറ ശിപാർശ. നിയമം നടപ്പാക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്. ലാഭനഷ്ടം നോക്കിയല്ല നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ െതരഞ്ഞെടുപ്പിൽ സി.പി.എമ്മും കിറ്റെക്സ് മുതലാളിയും ഉണ്ടാക്കിയ അന്തർധാര പൊളിഞ്ഞു. കമ്പനിക്ക് നിയമത്തെ ചോദ്യം ചെയ്യാൻ അവകാശമില്ല. മിനിമം വേതനം കൊടുേക്കണ്ട എന്ന് കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയ മുതലാളിക്ക് മുന്നിൽ നിശ്ശബ്ദനായി നിൽക്കാൻ മനസ്സില്ലെന്നും പി.ടി. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.