പിണറായിയുടേത് പ്രീണനം; കുരിശിനെ മറയാക്കാൻ അനുവദിക്കരുത് –പി.ടി.തോമസ്
text_fieldsകൊച്ചി: യേശുവിനെ കുരിശിൽ തറക്കാൻ ഒറ്റുകൊടുത്ത യൂദാസിെൻറ അനുയായികളാണ് കുരിശ് മറയാക്കി സർക്കാർ ഭൂമി കൈയേറുന്നവരെന്ന് പി.ടി.തോമസ് എം.എൽ.എ. കുരിശിനെ ദുരുപയോഗം ചെയ്യാനും ദുഷ്ചെയ്തികൾക്ക് മറയാക്കാനും ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ത്യാഗത്തിെൻറയും ജീവസമർപ്പണത്തിെൻറയും പ്രതീകമായ കുരിശ് ദുരുപയോഗം ചെയ്ത് പാപ്പാത്തിചോലയിൽ നൂറ്കണക്കിന് ഏക്കർ ഭൂമി കൈയേറിയവരെ പുറത്താക്കാൻ സഭ തയാറാകണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
‘തിരുവനന്തപുരത്ത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വേണ്ടിയും എറണാകുളത്ത് കൊച്ചി കപ്പൽ ശാലക്ക് വേണ്ടിയും പള്ളിയും സെമിത്തേരിയും പൊളിച്ച് കളഞ്ഞ പാരമ്പര്യം കേരളത്തിലെ ക്രൈസ്തവർക്കുണ്ട്. ആ പാരമ്പര്യത്തെപോലും ദുർബലപെടുത്താനേ കുരിശിനെ മറയാക്കി ഭൂമി കൈയേറ്റം നടത്തുന്നവരുടെ പ്രവർത്തനം ഉപകരിക്കൂ. ഇക്കൂട്ടരെ ഒരുതരത്തിലും സംരക്ഷിച്ചുകൂടാ. മതചിഹ്നങ്ങൾ സ്വാർഥതാൽപര്യത്തിന് ഉപയോഗിക്കുന്നവർ ഏത് മതക്കാരായാലും മുഖം നോക്കാതെ നടപടിവേണം. മതചിഹ്നം ഉണ്ടെങ്കിൽ സർക്കാർഭൂമിയോ പൊതുഇടമോ സ്വന്തമാക്കാമെന്ന സ്ഥിതി ഉണ്ടായിക്കൂടാ. കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടി വരുേമ്പാൾ രാഷ്ട്രീയ ലാഭം നോക്കി തടിതപ്പാനാകരുത് ഭണണാധികാരികളുടെ ശ്രമം ’ – അദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
രാവിലെ കുരിശ് പൊളിക്കാൻ ഉത്തരവിടുകയും ഉച്ചതിരിഞ്ഞ് കുരിശ് പൊളിച്ചതിെൻറ പേരിൽ വിലപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് വർഗീയ പ്രീണനവും തരംതാണ നിലപാടുമാണെന്ന് പി.ടി തോമസ് വിമർശിച്ചു. കൈയേറ്റക്കാരെ ഒഴിപ്പിക്കാനും തടയാൻ വരുന്നവരെ 144 വകുപ്പ് പ്രകാരം നേരിടാനും നിർദേശിച്ച മുഖ്യമന്ത്രി ഒഴിപ്പിക്കലിനെതിരെ ആക്രോശിക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കാനും രാഷ്ട്രീയ ലാഭമെന്ന ദിവാസ്വപ്നം കണ്ടുമാണ്.
ഒഴിപ്പിക്കൽ നടപടികൾ അട്ടിമറിക്കാനും, സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ നേതൃത്വം നൽകുന്ന ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണോ മുഖ്യമന്ത്രിയുടെ വികാര പ്രകടനമെന്നും സംശയിക്കണം. സർക്കാറിന് ആത്മാർഥതയുണ്ടെങ്കിൽ മൂന്നാർ കുറിഞ്ഞി സേങ്കതത്തിൽ 32 ഏക്കർ കൈയേറിയ പാർട്ടി എം.പി േജായ്സ് ജോർജിനെയും സർക്കാർ ഭൂമി കൈവശംവെച്ചിട്ടുള്ള പാർട്ടി എം.എൽ.എ എസ്. രാജേന്ദ്രെനയും കുടിയൊഴിപ്പിച്ച് വേണം ആത്മാർഥത തെളിയിക്കാനെന്നും പി.ടി തോമസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.