'തട്ടിപ്പുകാരെല്ലാം എന്തിന് പിണറായിയുടെ അടുത്തു വരുന്നു'; ചോദ്യം ഉന്നയിച്ച് പി.ടി. തോമസ്
text_fieldsതിരുവനന്തപുരം: തട്ടിപ്പുകാരെല്ലാം കറങ്ങി തിരിഞ്ഞ് എന്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്തു വരുന്നതെന്ന ചോദ്യവുമായി പി.ടി. തോമസ് എം.എൽ.എ. മോശയുടെ വടിയും പിടിച്ച് ടിപ്പു സുൽത്താന്‍റെ കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ വിനീത വിധേയൻ ലോക് നാഥ് ബെഹ് റയുടെ ശമ്പളം പുതുക്കി കൊടുക്കാനാണ് പിണറായി കൈ കൊണ്ട് ഒപ്പിട്ടത്. എന്നാൽ, ബെഹ്റയെ പിടിച്ചു പുറത്താക്കാൻ മുഖ്യമന്ത്രിയുടെ കൈക്ക് കരുത്തുണ്ടാകണമെന്നും പി.ടി. തോമസ് പറഞ്ഞു.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 150 കോടി രൂപയുടെ പൊലീസ് നവീകരണ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് അന്നത്തെ ഡി.ജി.പിക്കെതിരായ റിപ്പോർട്ടിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് പി.ടി തോമസ് ചോദിച്ചു.
സി.ബി.ഐ മേധാവിയെ നിശ്ചയിക്കാനുള്ള മോദി സർക്കാറിന്‍റെ പട്ടികയിൽ ഒന്നാം പേരുകാരനായിരുന്നു ബെഹ്റ. മോദിയും ബി.ജെ.പിയും സംഘ്പരിവാറും സി.ബി.ഐ മേധാവിയായി കണ്ടുപിടിച്ച ആൾ എങ്ങനെയാണ് കൊച്ചി മെട്രോ എം.ഡിയായത്.
ഭരണപക്ഷ അംഗങ്ങൾ ഇതിന് മറുപടി പറയണം. മറുപടി പറഞ്ഞാൽ ഭരണപക്ഷ അംഗങ്ങളുടെ തല അടുത്ത പറമ്പിൽ കിടക്കും. ഈ വിഷയം ചോദിക്കാൻ തന്‍റേടമുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കണം. തട്ടിപ്പുകാരുടെ വിളയാട്ട കാലം പിണറായി വിജയന്‍റെ കാലമായി മാറാമോ എന്നും പി.ടി തോമസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.