നിയമഭേദഗതി തണ്ണീർത്തടങ്ങളെ നശിപ്പിക്കാൻ -പി.ടി. തോമസ്
text_fieldsകോഴിക്കോട്: നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന നിയമഭേദഗതി നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും പൂർണമായും നശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭ പാര്‍ലമെൻററി പാര്‍ട്ടി സെക്രട്ടറി പി.ടി. തോമസ് എം.എല്‍.എ. ഈ ക്രൂരകൃത്യത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാര്‍ ഭൂമാഫിയയുടെ പിടിയിലാണെന്നാണ് നിയമ ഭേദഗതി തെളിയിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസും മുന്നണിയും നിയമസഭക്കകത്തും പുറത്തും ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെയുണ്ടായിരുന്ന എട്ടുലക്ഷം ഹെക്ടര്‍ നെല്‍വയലും തണ്ണീർത്തടവും 1.9 ഹെക്ടറായി കുറഞ്ഞിരുന്നു. ഇതുകൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ നിയമം വഴി നടത്തുന്നത്. ഭൂമാഫിയയെ സഹായിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2017 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇത് വന്‍കിടക്കാരുടെ ഭൂമി നികത്തലിന് അംഗീകാരം നല്‍കാനുള്ള നീക്കമാണെന്നും പി.ടി. തോമസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.