പി.ടി സെവന് ഇനി പുതിയ പേര്; നൽകിയത് വനം മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsപാലക്കാട്: ജില്ലയെ ഭീതിയിലാഴ്ത്തിയ പി.ടി. സെവൻ (പാലക്കാട് ടസ്കർ ഏഴാമൻ) ഇനി പുതിയ പേരിൽ അറിയപ്പെടും. ധോണി എന്നാണ് പുതിയ പേര്. മന്ത്രി എ.കെ ശശീന്ദ്രനാണ് പുതിയ പേരിട്ടത്.
നാല് വർഷമായി ധോണിയിൽ ഭീതി പരത്തിയ ആനയെ ഏറെ ദിവസത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. വനാതിർത്തിയായ അപ്പക്കാടിനിന്നും ഇന്ന് രാവിലെ 7.15 ഓടെയാണ് പി.ടി സെവനെ മയക്കുവെടി വെച്ചത്. തുടർന്ന് സുരേന്ദ്രൻ, ഭദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു.
15 അടി നീളവും 18 അടി ഉയരവുമുള്ള കൂട്ടിലാണ് ആനയെ പൂട്ടിയത്. അവിടെ വെച്ചാണ് ആനയെ ചട്ടം പഠിപ്പിക്കുക. മറ്റു കുങ്കിയാനകളുടെ സഹായത്തോടെ നാല് മാസത്തെ പരിശീലനമാണ് നൽകുക. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷത്തോളം ദുരിതം വിതച്ച കൊമ്പനാണിപ്പോൾ കൂട്ടിലായത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. ആന പിടിയിലായതോടെ കഴിഞ്ഞ കുറച്ച് നാളായി ഉറക്കം നഷ്ടപ്പെട്ട നാടിപ്പോൾ ശരിക്കും ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.