പി.ടി.എ ഫണ്ടിെൻറ മറവിൽ നിർബന്ധിത പണപ്പിരിവ്; നടപടിക്ക് നിർദേശം
text_fieldsതിരുവനന്തപുരം: വിദ്യാർഥി പ്രവേശനത്തിന് പി.ടി.എ ഫണ്ടിെൻറ പേരിൽ നിർബന്ധിത പിരിവ ് നടത്തുന്ന സ്കൂൾ പ്രഥമാധ്യാപകർക്കെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ട റുടെ നിർദേശം. സർക്കാർ സ്കൂളുകളിൽ ഉൾപ്പെടെ പി.ടി.എ ഫണ്ടിെൻറ പേരിൽ വൻ തുക നിർബന്ധപൂർവം പിരിക്കുന്നെന്ന പരാതികളെ തുടർന്നാണ് ഡി.പി.െഎ സർക്കുലർ പുറപ്പെടുവിച്ചത്.
പി.ടി.എ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ 2007 ജൂൺ 25ന് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഇത് പാലിക്കാതെ രക്ഷാകർത്താക്കളിൽനിന്ന് നിർബന്ധിത ധനസമാഹരണം നടത്തി പരാതികൾക്കിടവരുത്തുന്ന പ്രഥമാധ്യാപകർ ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്ന് ഡി.പി.െഎയുടെ സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.