Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവലിയ വീടുകളുടെ ആഡംബര...

വലിയ വീടുകളുടെ ആഡംബര നികുതി ഒറ്റതവണയാക്കി പരിമിതപ്പെടുത്തണമെന്ന്​ പി.ടി.എ റഹീം എം.എൽ.എ

text_fields
bookmark_border
pta rahim
cancel
camera_alt

പി.ടി.എ. റഹീം

വലിയ വീടുകൾക്ക്​ ആഡംബര നികുതി അടക്കേണ്ടി വരുന്നത്​ പലർക്കും ദുരിതമാകുന്നുണ്ടെന്ന്​ നിയമസഭയിൽ പി.ടി.എ റഹീം എം.എൽ.എ. നിയമസഭയിൽ ബജറ്റ്​ പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ധനസ്​ഥിതി ഉള്ളപ്പോൾ പ്രവാസികളടക്കം വലിയ വീടുകൾ നിർമിച്ചിട്ടുണ്ട്​. എന്നാൽ, ഇപ്പോൾ അവരുടെ അവസ്​ഥ വളരെ മോശമാണ്​. സ്​ഥിരമായി ആഡംബര നികുതി അടക്കേണ്ടി വരുന്നത്​ ഇവരിൽ പലർക്കും ദുരിതമാകുന്നുണ്ട്​. അച്​ഛൻ നിർമിച്ച വലിയ വീടുകൾ ഇളയ മക്കൾക്ക് പിൽകാലത്ത്​ ലഭിക്കുകയും അവർ ആഡംബര നികുതി അടക്കാൻ പ്രയാസപ്പെടു​കയും ചെയ്യുന്ന അവസ്​ഥയുമുണ്ട്​.

വാഹന നികുതി മാതൃകയിൽ ആഡംബര നികുതി ഒറ്റതവണയായി ക്രമപ്പെടുത്തിയാൽ ഈ ബാധ്യത മറ്റുള്ളവരി​േലക്ക്​ വരുന്നത്​ ഒഴിവാക്കാനാകുമെന്നും റഹീം എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pta rahim
News Summary - pta rahim at LA
Next Story