കുപ്പികളിൽ പെട്രോൾ: അനുമതിപത്രം നിർബന്ധം; അറിയിപ്പ് പതിച്ചു
text_fieldsപന്തളം: പമ്പുകളിൽനിന്ന് കന്നാസിലും പ്ലാസ്റ്റിക് കുപ്പികളിലും പെട്രോൾ വാങ്ങുന്ന തിന് ഇനി പൊലീസ് അനുമതിപത്രം വേണം. കന്നാസിലും കുപ്പിയിലും പെട്രോൾ നൽകാൻ പാടില്ലെന് ന പൊലീസിെൻറ അറിയിപ്പ് എല്ലാ ഇന്ധനവിതരണ കേന്ദ്രങ്ങളിലും പതിച്ചു. പെട്രോൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പൊലീസിെൻറ വിശദീകരണം.
പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർ ഈ തീരുമാനത്തിൽ വലയും. കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കുന്ന കർഷകരും യന്ത്രം നിറക്കാൻ ഇനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങണം.
യാത്രമധ്യേ വാഹനങ്ങളിൽ പെട്രോൾ തീർന്നാൽ യാത്രക്കാരും വലയും. അടുത്ത പമ്പുവരെ വാഹനം എത്തിച്ചാൽ മാത്രമേ പെട്രോൾ നിറക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.