Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇവിടെ കണ്ടറിയലല്ല,...

'ഇവിടെ കണ്ടറിയലല്ല, കൊണ്ടറിയലാണ്'; ട്രാഫിക്​ നിയമലംഘകർക്ക്​ മുന്നറിയിപ്പുമായി കേരള പൊലീസ്​

text_fields
bookmark_border
kerala police fb post
cancel

തിരുവനന്തപുരം: നിരീക്ഷണ ക്യാമറകളും പൊലീസും ഇല്ലാത്തിടത്ത്​ ട്രാഫിക്​ നിയമം തെറ്റിച്ച്​ നൈസായി മുങ്ങുന്നവർ ജാഗ്രതൈ. പൊലീസിന്‍റെ കണ്ണുവെട്ടിച്ചാലും ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക്​ ഫോ​ട്ടോയോ വിഡിയോയോ അറിയിക്കാനുള്ള സംവിധാനത്തെ കുറിച്ച് ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ​ ഓർമിപ്പിക്കുകയാണ്​ കേരള പൊലീസ്.

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 9747001099 എന്ന വാട്​സ്​ആപ്പ്​ നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കാനാണ്​ പൊലീസ്​ ആവശ്യപ്പെടുന്നത്​.

സോഷ്യൽ മീഡിയയിൽ സ്​റ്റാറ്റസുകളും സ്​റ്റോറികളുമിടാൻ റോഡിൽ യുവാക്കളുടെ അഭ്യാസങ്ങൾ അതിരുകടക്കുന്ന സാഹചര്യത്തിലാണ്​ പൊലീസിന്‍റെ സന്ദേശം. തിരുവനന്തപുരം നെയ്യാർ ഡാമിൽ കഴിഞ്ഞ ദിവസം നടുറോഡിൽ റേസിങ്​ നടത്തുന്നതിനിടെ യുവാവിന്​ നേരെ ആക്രമണമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic offencewhats app numberkerala police
News Summary - public can inform Kerala Police about traffic offenders through WhatsApp number
Next Story