പരസ്യ വിമർശനം: മുരളിക്കും രാഘവനും കെ.പി.സി.സി മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: പാർട്ടിയെ മോശപ്പെടുത്തുംവിധം പരസ്യവിമർശനം ഉന്നയിച്ചതിന് എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും കെ.പി.സി.സിയുടെ മുന്നറിയിപ്പ്. രാഘവന് താക്കീതും അദ്ദേഹത്തെ പിന്തുണച്ച കെ. മുരളീധരന് ജാഗ്രതാനിർേദശവുമാണ് നൽകിയത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനാണ് കത്തിലൂടെ ഇരുവരെയും തീരുമാനം അറിയിച്ചത്. എന്നാൽ, കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയശേഷം പ്രതികരിക്കാമെന്നും മുരളീധരനും രാഘവനും വ്യക്തമാക്കി.
കോൺഗ്രസിലിപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്നും മിണ്ടാതിരിക്കുന്നവർക്കാണ് സ്ഥാനമെന്നും കോഴിക്കോട് നടന്ന ചടങ്ങിൽ എം.കെ. രാഘവൻ വിമർശിച്ചതാണ് വിവാദമായത്. ഡി.സി.സി റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് ഹൈകമാൻഡുമായി ആലോചിച്ച് രാഘവനെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്.
രാഘവന്‍റെ പ്രസ്താവന അനുചിതമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹി യോഗ ശേഷം കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. പ്രസ്താവനകളിൽ മുരളീധരൻ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.