പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂർണതയിലേക്ക് -മന്ത്രി ചിഞ്ചുറാണി
text_fieldsകടയ്ക്കൽ: സംസ്ഥാനം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ വൈകാതെ പൂർണത കൈവരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കരുകോൺ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബിയിൽനിന്ന് മൂന്നു കോടി 90 ലക്ഷം രൂപ വിനിയോഗിച്ചുനിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അലയമൺ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡി. ദിലീപ് കുമാർ റിപ്പോർട്ടർ അവതരിപ്പിച്ചു. ജില്ലപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ജില്ല പഞ്ചായത്തംഗം സി. അംബികാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുധീർ, അസീന മനാഫ് എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് എസ്. ബിജുമോൻ, ഹെഡ്മാസ്റ്റർ സജികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.