പൊതുസദ്യ ഒഴിവാക്കണം; പണമിടപാട് പരമാവധി ഡിജിറ്റലാക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓണത്തിന് പൊതുസദ്യയും ആഘോഷവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആൾക്കൂട്ടം കൂടുന്ന ആഘോഷപരിപാടികൾ ഒഴിവാക്കണം. ഓണം പ്രതീക്ഷയും പ്രത്യാശയുമാണ്. ബന്ധുഭവനങ്ങളിലെ സന്ദർശനപതിവ് ഇത്തവണ ഒഴിവാക്കണം. വയോജനങ്ങളെ സന്ദർശിക്കരുത്. ഓൺലൈൻ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെക്കാനും ശ്രമിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെയും പ്രായമായവരെയും കടകളിൽ കൊണ്ടുപോകരുത്. വീടുകളിലേക്ക് സാധാനങ്ങൾ ഓൺലൈൻ വഴി എത്തിക്കാൻ ശ്രമിക്കണം. തുണിക്കടകളിൽ വസ്ത്രങ്ങൾ പാകമാണോയെന്ന് ധരിച്ചുനോക്കുന്ന രീതി ഒഴിവാക്കണം. പരമാവധി ഡിജിറ്റൽ പണമിടപാട് നടത്തണം. ഓണത്തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.