പൊതുജനാരോഗ്യ ബില്‍: സെലക്ട് കമ്മിറ്റി യോഗം നവംബര്‍ നാലിന്
text_fieldsതിരുവനന്തപുരം: 2021-ലെ കേരള പൊതുജനാരോഗ്യ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബര്‍ നാലിന് രാവിലെ 10.30 ന് നിയമസഭാസമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍, എന്നിവരില്‍ നിന്നും ഈ ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
2021-ലെ കേരള പൊതുജനാരോഗ്യ ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റില്‍ (www.niyamasabha.org Home page) ലഭ്യമാണ് . ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം.
നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ച് കൊടുക്കാവുന്നതുമാണ്. ഇമെയില്‍: legislation@nivamasabha.nic.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.