ഡൽഹി കലാപബാധിതരെ അന്നമൂട്ടി ‘പൊതു അടുക്കള’
text_fieldsകൊച്ചി: ഡൽഹി വർഗീയ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സാന്ത്വനത്തിെൻറ അന്നമൂ ട്ടി എഴുത്തുകാരിയും സൈമൺ ബ്രിട്ടോയുടെ സഹധർമിണിയുമായ സീനാ ഭാസ്കറിെൻറ നേതൃത്വത്തിലുള്ള സംഘം. കലാപം ഏറ്റവുമധികം ബാധിച്ച ശിവ് വിഹാറിലെ തെരുവുകളിൽ ഇവർ എല്ലാവർക്കും ഭക്ഷണമെത്തിക്കുന്ന ‘പൊതു അടുക്കള’ തുടങ്ങി.
ശനിയാഴ്ചയാണ് അടുക്കളക്ക് തുടക്കമായത്. അതിനുമപ്പുറം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതിെൻറ ആഘാതത്തിലും വിഷാദത്തിലും അമർന്നുപോയ ഇരകളുടെ മാനസികസംഘർഷം കുറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കലാപത്തിൽ തകർന്ന ഒരു വീടിനു മുകളിൽ ഷീറ്റിട്ടൊരുക്കിയ അടുക്കളയിലാണ് ഭക്ഷണം തയാറാക്കുന്നത്. ഇങ്ങനെ ഒരുമിച്ച് ആഹാരം ഉണ്ടാക്കുന്നതും ഒരുമിച്ചിരുന്ന് കഴിക്കുന്നതുമെല്ലാം വേദന കുറക്കാൻ സഹായിക്കുന്നുണ്ട്. സൗത്ത് ഡൽഹിയിലെ മുനീർക്കയിൽ താമസിക്കുന്ന സീനയും മലയാളികളായ സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ സംരംഭത്തിന് ഡൽഹിയിൽ താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെയും സാമൂഹികപ്രവർത്തകരുടെയും പൗരത്വ പ്രക്ഷോഭകരുടെയുമെല്ലാം പിന്തുണയുണ്ട്.
അംബേദ്കർ സർവകലാശാലയിലെ ഗവേഷകൻ അരുൺകൃഷ്ണ, യു.പി.എസ്.സി പരീക്ഷാർഥി പ്രിയങ്ക, സോഫ്റ്റ് വെയർ എൻജിനീയർ സിദീഷ് ലാൽ എന്നിവരോടൊപ്പം ഒരാഴ്ച മുമ്പ് ശിവ് വിഹാറിലെത്തിയപ്പോഴാണ് ഇവിടത്തെ കണ്ണ് നനയിക്കുന്ന അവസ്ഥ കണ്ടറിഞ്ഞത്. സർക്കാർ ഭാഗത്തുനിന്ന് ഒരു സഹായവും ഇവർക്ക് കിട്ടുന്നില്ല. ഇതോടെ കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിെൻറ ഒരു ചെറിയ ചുവട് എന്ന നിലയിൽ ‘മതരഹിത അടുക്കള’ എന്ന ആശയത്തിലെത്തിച്ചേരുകയായിരുന്നു. യു.പിക്കാരനായ ഡോ.ജാവേദ് ഖാൻ, വിദ്യാർഥികളായ സഹീൽ, മുസ്ലിൻ തുടങ്ങിയവർ ഒപ്പംനിന്നു, അങ്ങനെ ‘കമ്യൂണിറ്റി ഫുഡ് ശിവ്വിഹാർ’ എന്ന പേരിൽ വാട്ട്സ്ആപ് ഗ്രൂപ് തുടങ്ങി. ഇതിലൂടെയായിരുന്നു ഏകോപനമെല്ലാം.
ശിവ് വിഹാറിൽ ഭൂരിഭാഗവും പിന്നാക്ക ജാതിക്കാരാണ് താമസിക്കുന്നതെന്നും സമൂഹത്തിെൻറ സഹായം വളരെ കുറവാണെന്നും സീന ‘മാധ്യമ’ത്തോട് പറഞ്ഞു. ഭക്ഷണം നൽകുന്നവരോട് ഇവർക്കുള്ള സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാവില്ല. എന്നാൽ, വളരെ ചെറിയ സംഘമായതിനാൽ നടത്തിപ്പിന് സാമ്പത്തികപ്രയാസം നേരിടുന്നുണ്ട്. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഇവർ. കേരളത്തിലായിരുെന്നങ്കിൽ ഒരു ഫോൺവിളിയിൽ എല്ലാം നടന്നേനെ, എന്നാൽ ഇവിടെ തങ്ങൾക്ക് പരിമിതികളുണ്ടെന്ന് സീന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.