ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. ആഗസ്റ്റ് ഒന്നിന് ഹാജരാകാൻ നിർദേശിച്ച് ഡി.ജി.പിക്ക് ലോകായുക്ത നോട്ടീസയച്ചു. 2011-2012 കാലയളവിൽ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജറും മറ്റ് ഉപകരണങ്ങളും വാങ്ങിയതിലൂടെ സർക്കാറിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് ഡി.ജി.പി ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രമക്കേട് കണ്ടെത്തിയ ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ടും അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിെൻറ റിപ്പോർട്ടും പരാതിക്കാരനായ ബെർബി ഫെർണാണ്ടസ് ഹാജരാക്കി. ഇതു പരിശോധിച്ച ശേഷമാണ് ലോകായുക്തയുടെ നടപടി. അതേസമയം, ഡി.ജി.പിക്കെതിരായ മറ്റു മൂന്നു പരാതികൾ ലോകായുക്ത തള്ളി. സർക്കാർ സർവിസിലിരിക്കെ സ്വകാര്യ കോളജിൽ പഠിപ്പിച്ചു, കർണാടകയിലെ ഭൂമി ഇടപാട് ഉൾപ്പെടെ പരാതികളാണ് കഴമ്പില്ലെന്ന് കണ്ടെത്തി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.