സർക്കാർ ഒാഫിസുകൾക്ക് പൊതു ഒാൺലൈൻ പ്ലാറ്റ്ഫോം
text_fieldsതിരുവനന്തപുരം: സർക്കാർ ഒാഫിസുകളുടെ ഫയൽനീക്കത്തിനും ആശയവിനിമയത്തിനുമടക്കും ഏകീകൃത ഒാൺലൈൻ സംവിധാനമേർപ്പെടുത്തുന്നു.
സെക്രേട്ടറിയറ്റിലെ ഇ-ഒാഫിസടക്കം നിലവിലുള്ള സംവിധാനങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന പൊതു പ്ലാറ്റ്േഫാമാണ് കേരള സ്റ്റേറ്റ് യൂനിഫൈഡ് കമ്യൂണിക്കേഷൻ സർവിസിലൂടെ (കെ.സി.എസ്) സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സെക്രേട്ടറിയറ്റിൽ ഇ-ഒാഫിസ്, പൊലീസ്-ജയിൽ-വിജിലൻസ് വകുപ്പുകളിൽ െഎ.എ.പി.എസ്, തദ്ദേശസ്ഥാപനങ്ങളിൽ സൂചിക, സാേങ്കതിക വിദ്യാഭ്യാസ വകുപ്പിൽ ഡി.ഡി.എഫ്.എസ് എന്നിങ്ങനെ വ്യത്യസ്ത ഫയൽ കൈമാറ്റ സോഫ്റ്റ്വെയറുകളാണ് വിവിധ ഒാഫിസുകളിൽ ഉപയോഗിക്കുന്നത്.
ഇവയെല്ലാം ഒരു കുടക്കീഴിലേക്കെത്തിക്കുക എന്നതാണ് കെ.സി.എസ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. അതേസമയം അധികവകുപ്പുകളും ഫയൽകൈമാറ്റത്തിന് ഒാൺലൈൻ സംവിധാനങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്നവയാണ്.
കെ.സി.എസ് വരുന്നതോടെ ഇൗ വകുപ്പുകളിലും ഫയൽകൈമാറ്റം ഒാൺലൈനാകും. നിലവിലുള്ള സംവിധാനങ്ങളെ ഉൾക്കൊള്ളുന്നതിനാൽ ഇ-ഒാഫിസ് പോലുള്ള സംവിധാനങ്ങളുള്ളിടത്ത് അതേ രീതിയിലും എന്നാൽ ഇത്തരം ഡിജിറ്റൽ ക്രമീകരണങ്ങൾ ഇല്ലാത്തിടങ്ങളിൽ കെ.സി.എസിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഫയൽകൈമാറ്റ സംവിധാനവും പ്രയോജനപ്പെടുത്താനാകും.
ഡിജിറ്റലിൽ നടപടികൾ പൂർത്തിയാക്കുന്ന ഫയൽ ഇത്തരം ഒാൺലൈൻ സംവിധാനമില്ലാത്ത മറ്റൊരു ഒാഫിസിലേക്ക് അയക്കുന്നതിന് പ്രിൻറ് എടുക്കേണ്ട നിലവിലെ സ്ഥിതിക്കും മാറ്റം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.