വടകര, പേരാമ്പ്ര പരിധിയിൽ പൊതുപരിപാടികൾ നിരോധിച്ചു
text_fieldsവടകര: കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിനു ശേഷം അക്രമങ്ങള്‍ തുടരാനിടയുള്ള സാഹചര്യത്തിൽ വടകര, പേരാമ്പ്ര പൊലീസ് സ ്റ്റേഷന്‍ പരിധിയില്‍ റൂറല്‍ എസ്.പി മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള പൊതുപരിപാടികള്‍ അഞ്ചു ദിവസത്തേക്ക് നിര ോധിച്ചു. ഇതിനിടെ, വ്യാഴാഴ്ച അർധരാത്രിയോടെ കൂട്ടങ്ങാരം പുത്തന്‍ തെരുവില്‍ ബി.ജെ.പി പ്രവര്‍ത്തകെൻറ ടൂറിസ് റ്റ് ടാക്സി സാമൂഹികദ്രോഹികള്‍ കത്തിച്ചു. ഗിരീഷിെൻറ ഉടമസ്ഥതയിലുള്ള കെ.എല്‍ 18.ജെ-2314 ടാറ്റ വിംഗര്‍ ടൂറിസ്റ ്റ് ടാക്സിയാണ് അഗ്നിക്കിരയാക്കിയത്. ഗിരീഷ് ശബരിമലക്ക് പോയതായിരുന്നു. വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത സ്ഥലത്തായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. പരിസരവാസികള്‍ എത്തുമ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചു. പുത്തൂര്‍ ട്രെയിനിങ് സ്കൂളിന് സമീപമുള്ള വലിയ പറമ്പത്ത് ഹരിദാസെൻറ ഉടമസ്ഥതയിലുള്ള ചായക്കടക്കുനേരെയും അക്രമമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട ഉടമയുടെ പരാതി പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹര്‍ത്താല്‍: 85 പേർ അറസ്റ്റിൽ; 67 കേസുകള്‍
കോഴിക്കോട്: െവള്ളിയാഴ്ച ജില്ലയിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധെപ്പട്ട അറസ്റ്റ് തുടരുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ വെള്ളിയാഴ്ച ജില്ലയില്‍ 67 കേസുകൾ രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് നഗരത്തില്‍ 39 കേസും റൂറലില്‍ 28 കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 85 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റിയില്‍ മാത്രം 34 പേർ അറസ്റ്റിലായി. റൂറല്‍ പൊലീസ് പരിധിയില്‍ 51 പേരാണ് അറസ്റ്റിലായത്. 38 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. റൂറൽ പരിധിയിൽ 17 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി. സ്വകാര്യ അന്യായത്തിന് 17 കേസുകളെടുത്തിട്ടുണ്ട്. പൊലീസിെൻറ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കൂടുതൽ കേസുകൾ.
വ്യാഴാഴ്ച അർധരാത്രി പേരാമ്പ്രയിൽ മലബാർ ദേവസ്വം ബോർഡ് അംഗം ശശികുമാറിെൻറ വീടിനുനേരെ ബോംബേറുണ്ടായി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം അരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര, വടകര എന്നിവിടങ്ങളിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. വടകര, പേരാമ്പ്ര സ്റ്റേഷൻ പരിധികളിൽ കേരള പൊലീസ് ആക്ട് 78, 79 പ്രകാരം ജനുവരി നാലു മുതൽ അഞ്ചു ദിവസത്തേക്ക് രാഷ്ട്രീയ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ല പൊലീസ് മേധാവി (റൂറൽ) ജി. ജയദേവ് ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.