Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2019 11:05 AM IST Updated On
date_range 12 Jun 2019 11:07 AM ISTസർക്കാറിനെ തുലച്ച് 30 പൊതുമേഖല സ്ഥാപനങ്ങൾ; നഷ്ടം 232. 92 കോടി
text_fieldsbookmark_border
പാലക്കാട്: സർക്കാറിനെ പാപ്പരാക്കി സംസ്ഥാനത്തെ 30 പൊതുമേഖല സ്ഥാപനങ്ങൾ. 2018-19ൽ പൊതുമേ ഖല സ്ഥാപനങ്ങൾക്ക് 299.35 കോടി രൂപ സഹായമായി സർക്കാർ അനുവദിച്ചപ്പോൾ ഇവ ആ ഒറ്റ വർഷംക ൊണ്ടു വരുത്തിയ നഷ്ടം 232. 92 കോടി രൂപയാണ്. പൊതുമേഖലയിലും സഹകരണ മേഖലയിലുമുള്ള സ്പിന്നിങ് മില്ലു കളാണ് കൂടുതൽ ബാധ്യത വരുത്തുന്നത്. എൽ.ഡി.എഫ് സർക്കാർ നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുടർന്നും നഷ്ടത്തിലാവുന്ന സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുകയാണ്.
2016-17ൽ നഷ്ടം വരുത്തിയത് 27 പൊതുമേഖല സ്ഥാപനങ്ങളാണ്-ആകെ നഷ്ടം 207.47 കോടി രൂപ. 2017-18ൽ നഷ്ടത്തിലുള്ളവയുടെ എണ്ണം 26 ആയി കുറഞ്ഞെങ്കിലും ആകെ നഷ്ടം 233.22 കോടിയായി ഉയർന്നു. 2018-19ൽ നഷ്ടത്തിലുള്ളവ 30ഉം ബാധ്യത 232.92 കോടിയുമായതായി നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യവസായമന്ത്രി ഇ.പി. ജയരാജൻ നൽകിയ മറുപടിയിലുണ്ട്.
2018-19ൽ അഞ്ച് കോടിക്ക് മുകളിൽ നഷ്ടം വരുത്തിയ 19ഉം പത്തുകോടിക്ക് മുകളിൽ നഷ്ടം വരുത്തിയ എട്ടും സ്ഥാപനങ്ങളുണ്ട്. 2016-17ൽ 3.52 കോടി ലാഭം നേടിയ മലബാർ സിമൻറ്സ് 2018-19ൽ 19.87കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2016-17 ലാഭമുണ്ടാക്കിയ ട്രാക്കോ കേബിളും സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ േഫാർജിങ്സും കഴിഞ്ഞവർഷം വൻ നഷ്ടത്തിലായി.
എം.ഡിമാരുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപക അഴിമതിയും ധൂർത്തുമാണ് നഷ്ടത്തിലാകാൻ പ്രധാന കാരണം. 2018-19 സാമ്പത്തികവർഷം 12 പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്.
ഇവയിലൂടെ ലഭിച്ച ആകെ ലാഭം 241.18 കോടി രൂപ. ഏറ്റവും ഉയർന്ന ലാഭം നേടിത്തന്നത് കേരള മിനറൽസ് ആൻഡ് മെറ്റൽസാണ്-163.29 കോടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story