വിവരസാങ്കേതിക വിദ്യകൾക്കനുസരിച്ച് ജനസേവന കേന്ദ്രങ്ങളും മാറണം –ഇ. ചന്ദ്രശേഖരൻ എം.എൽ.എ
text_fieldsകാഞ്ഞങ്ങാട്: അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യകൾക്കനുസൃതമായി ജനസേവനകേന്ദ്രങ്ങളും മാറേണ്ടിയിരിക്കുന്നു എന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഇന്റർനെറ്റ് ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം (ഐ.ഡി.പി.ഡബ്ല്യൂ.എ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണജനതക്ക് നിസ്സംശയം ആശ്രയിക്കാവുന്ന സ്ഥാപനങ്ങളായി ഇത്തരം കേന്ദ്രങ്ങൾ മാറിത്തീർന്നിരിക്കുകയാണെന്നും ആയതിനാൽ നിസ്വാർഥതയോടെ പ്രവർത്തിക്കാൻ ഈ മേഖലയിലുള്ളവർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉല്ലാസ് കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മജീദ് മൈ ബ്രദർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി റുയേഷ് കോഴിശ്ശേരി അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സംഘടന വിശദീകരണവും നടത്തി.
വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി എം. പ്രദീപ് കുമാർ ഉപഹാരം നൽകി ആദരിച്ചു. ജില്ല സെക്രട്ടറി മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ പിണറായി, വർഗീസ് ചിറ്റാരിക്കാൽ, കൃഷ്ണേന്ദു, ഇന്ദുമതി, പ്രഭാകരൻ കാസർകോട്, സതീഷ് പൂർണിമ എന്നിവർ സംസാരിച്ചു.
ദിനേശൻ മൂലക്കണ്ടം സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.