പൊതുഗതാഗതം: കേരളവും തമിഴ്നാടും കൈകോർക്കും
text_fieldsതിരുവനന്തപുരം: കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്നാടുമായി കൈകോർക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. കേരളത്തിൽനിന്ന് ചെന്നൈയിലേക്ക് സ്വകാര്യ ബസുകളുമായി കരാറുണ്ടാക്കി കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെയും തമിഴ്നാട്ടിലെയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹകരണമാവശ്യപ്പെട്ട് തമിഴ്നാട് ഗതാഗത മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും ധനമന്ത്രി പളനിവേൽ ത്യാഗരാജനുമായും ചെന്നൈയിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇത് അറിയിച്ചത്.
സൗത്ത് ഇന്ത്യൻ ട്രാൻസ്പോർട്ട് കൗൺസിലിെൻറ കേരളത്തിൽ നടക്കുന്ന അടുത്ത സമ്മേളനത്തിലേക്ക് തമിഴ്നാട് ഗതാഗതമന്ത്രിയെ മന്ത്രി ആൻറണി രാജു ക്ഷണിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ യോഗത്തിലേക്ക് ക്ഷണിക്കും. മന്ത്രിക്കൊപ്പം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.