Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കാലത്ത്​...

ഓണക്കാലത്ത്​ സംസ്ഥാനത്ത്​ പൊതുഗതാഗത നിയന്ത്രണമില്ല

text_fields
bookmark_border
ഓണക്കാലത്ത്​ സംസ്ഥാനത്ത്​ പൊതുഗതാഗത നിയന്ത്രണമില്ല
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊതുഗതാഗതത്തിന്​ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്​തംബർ ഒന്ന്​ വരെയാണ്​ ഇളവ്​ അനുവദിച്ചത്​. ഓണാഘോഷം പരിഗണിച്ചാണ്​ നടപടി. ഇക്കാലയളവിൽ ബസുകൾക്ക്​ കേരളത്തിൽ എവിടേയും സർവീസ്​ നടത്താം. നേരത്തെ അയൽ ജില്ലകളിലേക്ക്​ മാത്രമാണ്​ സർവീസ്​ അനുവദിച്ചിരുന്നത്​. രാവിലെ ആറ്​ മുതൽ രാത്രി 10 വരെ ഇത്തരത്തിൽ സർവീസ്​ നടത്താമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം, കോവിഡ്​ പ്രതിസന്ധി പരിഗണിച്ച്​ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക്​ നികുതിയിളവ്​ അനുവദിച്ചു. ജൂലൈ മുതൽ സെപ്​തംബർ വരെയുള്ള നികുതിയാണ്​ ഒഴിവാക്കി നൽകുന്നതെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സ്​കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്​. സ്വകാര്യ ബസുകൾ ഇനിയും നിസ്സഹകരണം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamBus servicepublic transport
News Summary - Public transport system in onam Time
Next Story