പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ^ഓഫിസ് സംവിധാനത്തിലേക്ക്
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ ഇത് നടപ്പാക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗം തീരുമാനിച്ചു.
വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇ-ഓഫിസ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുമ്പോൾ വകുപ്പിലെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്താനും കഴിയും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സെക്ഷൻ ഓഫിസ് മുതൽ സെക്രേട്ടറിയറ്റ് വരെ ഇ-ഓഫിസിന് കീഴിലാകും.
ചീഫ് എൻജിനീയർ ഓഫിസ് മുതൽ സെക്ഷൻ ഓഫിസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവിൽ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും.
ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനും സൗകര്യമുണ്ടാകും. ഇ-ഓഫിസ് സംവിധാനം നിലവിൽ വരുമ്പോൾ ഫയൽ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.