ഉദ്യോഗസ്ഥ വീഴ്ച; മരാമത്ത് വകുപ്പിന് കോടികളുടെ നഷ്ടം
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്. ബിറ്റുമിന്‍, റോഡ് റോളര്‍, എസ്റ്റിമേറ്റ് തയാറാക്കല്‍ എന്നിവയിലാണ് വലിയ നഷ്ടം വകുപ്പിനുണ്ടായതെന്നും നിയമസഭയില്‍ സമര്‍പ്പിച്ച ഇക്കണോമിക് സെക്ടറുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
വകുപ്പുതല ഉദ്യോഗസ്ഥര്‍ അവരുടെ മുന്‍കരുതലുകളും പരിശോധനകളും നടപ്പാക്കാത്തതുകൊണ്ട് ചില പ്രവൃത്തികള്‍ക്കായി വാങ്ങിയ ബിറ്റുമെന്‍ ഇന്‍വോയ്സുകളുടെ ഒന്നിലധികം പകര്‍പ്പുകൾ നൽകി കരാറുകാര്‍ വകുപ്പിനെ കബളിപ്പിച്ചു. ഇത് മറ്റു പദ്ധതികള്‍ക്ക് നല്‍കിയതിലൂടെ കരാറുകാര്‍ക്ക് 30.65 ലക്ഷം രൂപയുടെ അധിക ലാഭമുണ്ടായി. ബിറ്റുമിെൻറ വിപണി വില കുറഞ്ഞപ്പോൾ വകുപ്പുതല ബിറ്റുമിെൻറ വിലയുള്ള വ്യത്യാസം ഈടാക്കാത്തതുകൊണ്ട് കരാറുകാര്‍ക്ക് 4.36 കോടി രൂപയുടെ അനര്‍ഹമായ നേട്ടമുണ്ടായി.
കരാറുകാര്‍ക്ക് അനുകൂലമായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് പരിഷ്്കരിച്ചതിെൻറ ഫലമായി മൂന്നു പാലങ്ങളുടെ പ്രവൃത്തികളില്‍നിന്ന് അനര്‍ഹമായ 1.99 കോടി കരാറുകാര്‍ക്ക് ലഭിച്ചു. സംസ്ഥാനത്തെ എട്ടു പൊതുമരാമത്ത് ഡിവിഷനുകളില്‍ 86 റോഡ് റോളറുകളാണ് നിഷ്ക്രിയമായി കിടക്കുന്നത്. 2014-15 മുതല്‍ 2018-19 വരെ കാലയളവുകളില്‍ പൊതുമരാമത്ത് വകുപ്പ് ഈ റോളറുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിനായി ചെലവഴിച്ച 18.34 കോടി രൂപ നിഷ്ഫലമായെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.