സമ്പൂർണ ഇ-ഓഫിസുമായി പൊതുമരാമത്ത് വകുപ്പ്; പ്രഖ്യാപനം ഇന്ന്
text_fieldsതിരുവനന്തപുരം: പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ 716 ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം സജ്ജമായി. സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശനിയാഴ്ച തിരുവനന്തപുരത്ത് നിർവഹിക്കും. രാവിലെ ഒമ്പതിന് പി.എം.ജിയിലെ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫിസിലാണ് ഉദ്ഘാടനം.
ഇ-ഓഫിസ് നിലവിൽ വരുന്നതോടെ വകുപ്പിലെ ഫയൽ നീക്കത്തിന് കൂടുതൽ വേഗവും സുതാര്യതയും കൈവരും. എൻ.ഐ.സി വികസിപ്പിച്ച സോഫ്റ്റ്വെയർ ഐ.ടി മിഷൻ മുഖേനയാണ് നടപ്പാക്കിയത്. ഓഫിസുകളിൽ നെറ്റ്വർക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്. ഓഫിസുകളെ വി.പി.എൻ നെറ്റ്വർക്ക് വഴിയോ കെ-സ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.