Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമർശനം കടുത്തപ്പോൾ...

വിമർശനം കടുത്തപ്പോൾ 'ഉമ്മയുടെ മകന്‍റെ രാജ്യ​േ​ദ്രാഹം' ഒഴിവാക്കി പു.ക.സ; 'കിളിച്ചുണ്ടൻ മാതൃക' തുടരും

text_fields
bookmark_border
വിമർശനം കടുത്തപ്പോൾ ഉമ്മയുടെ മകന്‍റെ രാജ്യ​േ​ദ്രാഹം ഒഴിവാക്കി പു.ക.സ; കിളിച്ചുണ്ടൻ മാതൃക തുടരും
cancel

എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വിഡിയോക്കെതിരെ വിമർശനം കനത്തപ്പോൾ വിവാദ ഭാഗം വെട്ടിമാറ്റി. മുസ്​ലിം വിരുദ്ധമായ വംശീയ മുൻവിധിയോടെയാണ്​ വിഡിയോ പുറത്തിറക്കിയതെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായതോടെയാണ്​ വിഡിയോ തിരുത്തിയത്​.

ക്ഷേമ പെൻഷൻ ഗുണഭോക്​താവായ ഒരു മുസ്​ലിം സ്​ത്രീയായിരുന്നു​ വിഡിയോയിലെ പ്രധാന ​കഥാപാത്രം. തന്നോട്​ പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്‍റെ കുടുംബത്തിന്​ ഈ ക്ഷേമ പെൻഷനിൽ നിന്ന്​ തുക നൽകി സഹായിക്കാൻ പോകുകയാണ്​ അവർ. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവർ നടത്തുന്ന സംസാരമാണ്​ വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്​.

അവർ കടന്നു പോകു​േമ്പാൾ വിദൂഷക കഥാപാത്രം ആ ഉമ്മയെ കുറിച്ച്​ പറയുന്ന ഭാഗമാണ്​ വെട്ടിമാറ്റിയത്​. രാജ്യ​ദ്രോഹിയായ മകന്‍റെ മൃതദേഹം പോലും കാണേണ്ടെന്ന്​ പറഞ്ഞ ഉമ്മയാണ്​ അവരെന്നായിരുന്നു ഡയലോഗ്​. 'ഉമ്മ' കഥാപാത്രമാകു​േമ്പാൾ മകൻ സവാഭാവികമായും രാജ്യദ്രോഹിയാകുന്ന യുക്​തിയെ സാമൂഹിക മാധ്യമങ്ങൾ കണക്കറ്റ്​ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്​തിരുന്നു. മുസ്​ലിം ഉമ്മയുടെ മക​നാകു​േമ്പാൾ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ്​ ​വിമർശകർ ചൂണ്ടികാട്ടിയത്​.

ഇടതുപ്രവർത്തകർ പോലും വിഡിയോക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ വിവാദ ഭാഗം വെട്ടിമാറ്റാൻ പു.ക.സ തയാറാകുകയായിരുന്നു.

അതേസമയം, യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത, ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിർമിച്ച മുസ്​ലിം വാർപ്പു മാതൃകകൾ അതേപോലെ പിന്തുടരുകയാണ്​ വിഡിയോയിലെ കഥാപാത്രം. ഇതിനെതിരെയും ട്രോളുകൾ നിറയുന്നുണ്ട്​. പുരോഗമനം എന്നൊക്കെ പേരിലു​ണ്ടെങ്കിലും പ്രിയദർശന്‍റ 'കിളിച്ചുണ്ടൻ' മാതൃകയാണ്​ പു.ക.സക്ക്​ ഇഷ്​ടമെന്നാണ്​ ഇതിനെതിരെ ഉയരുന്ന വിമർശനങ്ങളിലൊന്ന്​. മുസ്​ലിംകളെ ചിത്രീകരിക്കു​േമ്പാൾ വേറിട്ടതും പഴഞ്ചനുമായ വേഷവും ഭാഷയും ഒന്നുമില്ലാതെ ഒരു വിഡിയോ ഉണ്ടാക്കാൻ പോലുമാകാത്ത പു.ക.സ പതിറ്റാണ്ടുകൾ പിറകിലോടുന്ന വണ്ടിയാണെന്നാണ്​ ട്രോളൻമാരുടെ വിമർശനം.



പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റിയാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണപ്രവർത്തനത്തിന്‍റെ ഭാഗമായി വിഡിയോ ചിത്രീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pukasa
News Summary - pukasa edited it's campaign video
Next Story