Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുൽപള്ളി സഹകരണ ബാങ്ക്...

പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ ഡയറക്ടർ അറസ്റ്റിൽ

text_fields
bookmark_border
പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ ഡയറക്ടർ അറസ്റ്റിൽ
cancel
camera_alt

വി.​എം. പൗ​ലോസ്​

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്‌​പ ത​ട്ടി​പ്പ് കേ​സി​ൽ ബാ​ങ്കി​ന്റെ മു​ൻ ഡ​യ​റ​ക്ട​റും കോ​ൺ​ഗ്ര​സ്‌ പു​ൽ​പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​യ വെ​ള്ളി​ലാം​ത​ട​ത്തി​ൽ വി.​എം. പൗ​ലോ​സി​നെ അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്‌ പു​ൽ​പ​ള്ളി പൊ​ലീ​സാ​ണ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വാ​യ്‌​പ ത​ട്ടി​പ്പി​നി​ര​യാ​യ പു​ൽ​പ​ള്ളി കേ​ള​ക്ക​വ​ല പ​ര​മ്പ​ക്കാ​ട്ട്‌ ഡാ​നി​യേ​ൽ നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌ അ​റ​സ്‌​റ്റ്‌. പൗ​ലോ​സി​നെ​തി​രെ സ​ഹോ​ദ​ര​ഭാ​ര്യ ദീ​പ ഷാ​ജി​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്‌.

ഭ​ർ​ത്താ​വി​ന്റെ പേ​രി​ൽ 20 ല​ക്ഷം രൂ​പ​യു​ടെ വാ​യ്‌​പ ത​ട്ടി​പ്പ്‌ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഷാ​ജി പി​ന്നീ​ട്‌ മ​രി​ച്ചു. സ​ഹ​ക​ര​ണ വ​കു​പ്പ്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പൗ​ലോ​സ്‌ വാ​യ്‌​പ ത​ട്ടി​പ്പ്‌ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ജി​ല​ൻ​സ്‌ കേ​സി​ലും പൗ​ലോ​സ്‌ പ്ര​തി​യാ​ണ്‌. നേ​ര​ത്തെ അ​റ​സ്‌​റ്റി​ലാ​യ മു​ൻ ബാ​ങ്ക്‌ പ്ര​സി​ഡ​ന്റ്‌ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം, മു​ൻ ബാ​ങ്ക്‌ സെ​ക്ര​ട്ട​റി ര​മാ​ദേ​വി എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്‌.

ത​ട്ടി​പ്പി​നി​ര​യാ​യ ക​ർ​ഷ​ക​ൻ പു​ൽ​പ​ള്ളി കേ​ള​ക്ക​വ​ല ചെ​മ്പ​ക​മൂ​ല രാ​ജേ​ന്ദ്ര​ൻ നാ​യ​ർ മേ​യ്‌ 30ന്‌ ​ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്‌ ഇ​രു​വ​രും അ​റ​സ്‌​റ്റി​ലാ​യ​ത്‌. വാ​യ്‌​പ ത​ട്ടി​പ്പി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്‌. വി​ജി​ല​ൻ​സ്‌ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്‌. എ​ട്ട​ര​ക്കോ​ടി രൂ​പ​യു​ടെ വാ​യ്‌​പ ത​ട്ടി​പ്പാ​ണ്‌ ബാ​ങ്കി​ൽ ന​ട​ത്തി​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank ScamPulpally Cooperative Bank
News Summary - Pulpally Cooperative Bank Scam: Former Director Arrested
Next Story