പുൽപ്പള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു
text_fieldsപുൽപ്പള്ളി: സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായിനിന്ന് സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്നു ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു.
മുൻ സേവാദൾ നേതാവാണ് സജീവൻ. അന്നത്തെ ബാങ്ക് ഡയറക്ടർമാരായിരുന്ന ചിലരും ജീവനക്കാരും അടക്കം 10 പേരാണ് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടി എന്നാണ് കേസ്. കേസിൽ കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം ആണ് ഒന്നാം പ്രതി.
അന്നത്തെ ബാങ്ക് സെക്രട്ടറി രമാദേവി, മുൻ ഡയറക്ടർ വി.എം. പൗലോസ്, സജീവൻ കൊല്ലപ്പള്ളി തുടങ്ങിയവരെയല്ലാം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പുല്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെയുൾപ്പെടെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായർ 25 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് ബാങ്ക് രേഖ. എന്നാൽ, 80000 രൂപ മാത്രമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.