പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു
text_fieldsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ അവശേഷിക്കുന്ന ഏക പ്രതിയും മുഖ്യ പ്രതിയും കൂടിയായ പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ എത്തി. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടികൾ വൈകുമെന്നും അതിനാൽ ജാമ്യം നൽകണമെന്നും പൾസർ സുനി ഹരജിയിൽ ബോധിപ്പിച്ചു.
ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചത്. ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്ന് സുനിയുടെ ജാമ്യാപേക്ഷയിൽ ഉണ്ട്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു നടപടി. കേസിലെ നാലാം പ്രതി വി.പി. വിജീഷിന് ഹൈകകോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.