ചോദ്യം ചെയ്യല്‍ തുടരുന്നു; ക്വട്ടേഷന്‍ വിവരം കിട്ടിയില്ല; ലക്ഷ്യം പണംതട്ടലെന്ന്
text_fieldsകൊച്ചി: എറണാകുളം ജില്ല കോടതി മുറിയില്‍നിന്ന് പൊലീസ് അറസ്റ്റുചെയ്ത പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ളബില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ഇയാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കേണ്ടതിനാല്‍ രാത്രി വൈകിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ സിനിമ മേഖലയിലെ ആരുടെയും പേര് പറഞ്ഞിട്ടില്ളെന്നാണ് സൂചന. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ലക്ഷ്യമെന്നും ഒരുമാസമായി ഇതിനുള്ള ആസൂത്രണത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വ്യക്തമാക്കിയതെന്നാണ് പൊലീസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, ഈ മറുപടി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നടിയെ ആക്രമിക്കുന്നതിന് പ്രേരകമെന്തെന്ന ചോദ്യമാണ് മുഖ്യമായി ഉന്നയിക്കുന്നത്.
പള്‍സര്‍ സുനി ഒറ്റക്ക് ആസൂത്രണം ചെയ്തതാണോ അതോ ഇതിന് പിന്നില്‍ മറ്റുള്ളവര്‍ ഉണ്ടോ എന്ന കാര്യവും ആരായുന്നുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. എന്നാല്‍, ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്തു എന്ന് വ്യക്തമായിട്ടില്ല. ഇവിടെയാണ് ക്വട്ടേഷന്‍ സാധ്യതകള്‍ ആരായുന്നത്. ക്വട്ടേഷന്‍ സംബന്ധിച്ച് പള്‍സര്‍ സുനി ഇതുവരെ സൂചനയൊന്നും നല്‍കിയിട്ടില്ളെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ കേസില്‍ ഇതുവരെ പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ്, പള്‍സര്‍ സുനി എന്നീ അഞ്ചുപേരെയും ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
എ.ഡി.ജി.പി ബി. സന്ധ്യ, നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിന് രൂപവത്കരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, മധ്യമേഖല ഐ.ജി പി. വിജയന്‍, റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, എറണാകുളം ഡെ. കമീഷണര്‍ യതീഷ് ചന്ദ്ര, ആലുവ ഡിവൈ.എസ്.പി ബാബുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മജിസ്ട്രേറ്റിന്‍െറ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ 24 മണിക്കൂര്‍ തികയും മുമ്പുതന്നെ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെതന്നെ ആലുവ നഗരം ജനനിബിഡമാകുന്നതുമൂലമുള്ള സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍, കോടതി അവധിയായതുകൂടി പരിഗണിച്ച് വെള്ളിയാഴ്ച അതിരാവിലെതന്നെ മജിസ്ട്രേറ്റിന്‍െറ മുമ്പാകെ ഹാജരാക്കേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.