മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്: പൾസർ സുനി റിമാൻഡിൽ
text_fieldsകൊച്ചി: നിർമാതാവിെൻറ ഭാര്യയായ മുതിർന്ന നടിയെ 2011ൽ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയെ കോടതി റിമാൻഡ് െചയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ഹാജരാക്കിയപ്പോഴാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) സലീന വി.ജി. നായർ അടുത്തമാസം രണ്ടുവരെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
മറ്റ് പ്രതികളായ ചാവക്കാട് പുന്നയൂർക്കുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട്ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവർ നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ചയും പരിഗണിക്കും. ഇവരെ നേരത്തേ ആഗസ്റ്റ് മൂന്ന് വരെ റിമാൻഡ് ചെയ്തിരുന്നു. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണ് സുനിയെ അന്വേഷണസംഘം ഇന്നലെ കോടതിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.