കഥ പകുതിയേ ആയിട്ടുള്ളൂ, കൂടുതൽ പ്രതികളുണ്ടോയെന്ന് വി.െഎ.പി പറയും –സുനി
text_fieldsകൊച്ചി/അങ്കമാലി: കഥ പകുതിയേ ആയിട്ടുള്ളൂവെന്നും കൂടുതൽ പ്രതികളുണ്ടോയെന്ന് ആലുവയിലെ വി.െഎ.പി പറയുമെന്നും മുഖ്യപ്രതി പൾസർ സുനി. അങ്കമാലി കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകുേമ്പാൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പൾസർ സുനി എന്ന സുനിൽകുമാർ.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോക്ക് കൈമാറിയെന്ന് നേരത്തേ ഇയാൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഫോൺ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോക്ക് നൽകിയോ എന്ന ചോദ്യത്തോട് സുനി പ്രതികരിച്ചില്ല. സുനിയുടെ റിമാൻഡ് കാലാവധി ആഗസ്റ്റ് ഒന്നുവരെ കോടതി നീട്ടി. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് സുനിയെ കാക്കനാട് ജില്ല ജയിലിൽനിന്നും കൂട്ടുപ്രതികളായ വിഷ്ണു, വിജീഷ്, മാർട്ടിൻ, മണികണ്ഠൻ, ചാർളി, പ്രദീപ് എന്നിവരെ ആലുവ സബ്ജയിലിൽനിന്നുമാണ് കോടതിയിൽ ഹാജരാക്കിയത്. സുനിക്കായി ആളൂർ നൽകിയ ജാമ്യാപേക്ഷയിൽ 25ന് കോടതി വാദം കേൾക്കും. ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിെൻറ റിമാൻഡ് കാലാവധിയും അവസാനിക്കുന്നതിനാൽ അന്നേ ദിവസം ദിലീപിനെയും അങ്കമാലി കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ ദിലീപും സുനിയും തമ്മിൽ നേരേത്ത ബന്ധപ്പെട്ടിരുന്നുവോ എന്നറിയുന്നതിനും കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടുന്നതിനും കോടതി സുനിയുടെ രഹസ്യമൊഴിയെടുക്കണമെന്ന് അഭിഭാഷകൻ ബി.എ. ആളൂർ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ ഇനിയും പ്രതികളുണ്ടാകാമെന്നും അദ്ദേഹം പ്രതികരിച്ചു. സുനിയുടെ സഹതടവുകാരൻ വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജയിലിൽനിന്ന് സുനി ദിലീപിന് അയച്ച് കെത്തഴുതിയത് വിപിൻലാൽ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ വിപിൻ വിയ്യൂർ സെൻട്രൽ ജയിലിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.െഎ ബൈജു കെ. പൗലോസും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം താൻ നിരപരാധിയാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടു പ്രതിയായ വിഷ്ണു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കണ്ടിട്ടില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.
മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പൾസർ സുനിയടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പൾസർ സുനിയടക്കം രണ്ടുപേെര അറസ്റ്റ് ചെയ്തു. സുനിക്കൊപ്പം കോതമംഗലം സ്വദേശി എബിന് എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2011ൽ നടന്ന സംഭവത്തിൽ നിർമാതാവായ ജോണി സാഗരികയുടെ പരാതിയിലാണ് കേസെടുത്തത്. യുവനടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായി റിമാന്‍ഡില്‍ കഴിയുകയാണ് പള്‍സര്‍ സുനി.
നടിയെ തട്ടിക്കൊണ്ടുപോകാൻ സുനി ഉപയോഗിച്ച ടെമ്പോ ട്രാവലറിലെ ക്ലീനറായിരുന്നു എബിന്. സംഭവം നടന്ന അന്നുതന്നെ പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും നടിയടക്കമുള്ളവർ രേഖാമൂലം പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസെടുത്തിരുന്നില്ല. ജോണി സാഗരിക നിര്‍മിച്ച സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടതെങ്കിലും ആളുമാറുകയായിരുന്നു. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെ നടിയെ കുമ്പളത്തെ റിസോര്‍ട്ടിന് മുന്നില്‍ ഇറക്കി സുനിയും സംഘവും രക്ഷപ്പെട്ടു. നടിയെ ആക്രമിച്ചതിെൻറ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ദിലീപിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഇതും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
പൾസർ സുനിക്ക് കത്തെഴുതി നൽകിയ വിപിൻലാൽ അറസ്റ്റിൽ
തൃശൂർ: പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിപിന്‍ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ വിപിൻ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പെരുമ്പാവൂർ സി.ഐ ബിജു കെ. പൗലോസ് ജയിലിലെത്തി വിപിെൻറ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ ജയിലിലെത്തിയ സി.ഐയും സംഘവും നടപടിക്രമങ്ങൾ പൂർത്തിയാക്കി 15 മിനിറ്റിനകം മടങ്ങി. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.