വലയുമായി പൊലീസ് നടന്നു; പള്‍സര്‍ എറണാകുളം നഗരത്തിലും ചുറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കുടുക്കാന്‍ പൊലീസ് സംഘം പലതായി പിരിഞ്ഞ് കോയമ്പത്തൂരില്‍ കറങ്ങവെ, മുഖ്യപ്രതി പള്‍സര്‍ സുനി എറണാകുളം നഗരമധ്യത്തിലെ കോടതി മുറിയിലേക്ക് ഓടിക്കയറി. നാണക്കേട് മാറ്റാന്‍ പൊലീസ് കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് അറസ്റ്റുചെയ്തു. കോടതിയും പൊലീസും ഏറ്റുംമുട്ടുംവിധത്തിലുള്ള വലിയ നിയമപ്രശ്നങ്ങളിലേക്ക് സംഭവങ്ങള്‍ വികസിക്കുകയാണ്.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജേഷും ഹെല്‍മെറ്റും കോട്ടും ധരിച്ച് എറണാകുളത്തെ പുതിയ കോടതി കോംപ്ളക്സിലെ ജില്ലാ കോടതി 2ല്‍ എത്തിയത്. ഈ സമയം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ ജഡ്ജിയുടെ ചേംബറിലത്തെി പ്രതികള്‍ക്ക് കീഴടങ്ങുന്നതിനുള്ള സറണ്ടര്‍ അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച ജഡ്ജി, താന്‍ ഉടന്‍തന്നെ കോടതി മുറിയിലത്തൊമെന്ന് പറയുകയും ചെയ്തു. ഈ ഉറപ്പിലാണ് പ്രതികള്‍ കോടതിമുറിയില്‍ കയറി പ്രതിക്കൂട്ടിനടുത്തത്തെിയത്. പ്രതികള്‍ കോടതി മുറിയിയില്‍ കടന്നതായി വിവരം ലഭിച്ച ഏതാനും പൊലീസുകാര്‍ കോടതിയിലേക്ക് കയറി പള്‍സര്‍ സുനിയെയും വിജേഷിനെയും വലിച്ചിഴച്ച് കോടതി മുറിക്ക് പുറത്തത്തെിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ബലപ്രയോഗത്തിനിടെ പൊലീസുകാരന്‍െറ ഷര്‍ട്ടിലെ നെയിംപ്ളേറ്റ് ഇളകി വീഴുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ പ്രതികളെ ആലുവ പൊലീസ് ക്ളബിലത്തെിച്ചു. അവിടെവെച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുകയാണ്.
കീഴടങ്ങുന്നതിനായി കോടതിയില്‍ കയറിയ പ്രതികളെ കോടതിമുറിക്കുള്ളില്‍ നിന്ന് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യ്തതിലെ പ്രതിഷേധം അഭിഭാഷകര്‍ ഉടന്‍തന്നെ ജില്ലാ ജഡ്ജിയെ അറിയിച്ചിരുന്നു. ജില്ലാ കോടതി രജിസ്ട്രാര്‍, ഹൈകോതി ചീഫ് ജസ്റ്റിസ്, രജിസ്ട്രാര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അതിനിടെ, പുതിയ സംഭവ വികാസങ്ങള്‍ കടുത്ത നിയമപ്രശ്നത്തിലേക്ക് നീങ്ങുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങാനത്തെിയയാളെ കോടതി മുറിയില്‍ നിന്‍ന വലിച്ചിഴച്ച് അറസ്റ്റുചെയ്യുന്നത് കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദമാണ് ഒരുവിഭാഗം അഭിഭാഷകര്‍ ഉയര്‍ത്തുന്നത്. അതേസമയം, ജഡ്ജി കോടതി മുറിക്ക് ഉള്ളില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ അറസ്റ്റ് നടപടിയില്‍ തെറ്റുപറയാനാവില്ളെന്ന് അഭിപ്രായപ്പെടുന്ന അഭിഭാഷകരുമുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ് ആറുദിവസമായിട്ടും മുഖ്യപ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിയാതിരുന്നത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനിടെ, പള്‍സര്‍ സുനി കോയമ്പത്തൂരുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം അവിടെയത്തെി പല സംഘങ്ങളായി പിരിഞ്ഞ് അന്വേഷണം നടത്തി വരുന്നതിനിടെ തന്നെയാണ് എറണാകുളം നഗരത്തിലൂടെ ബൈക്കില്‍ പള്‍സര്‍ സുനിയും കൂട്ടാളിയും കോടതിയിലത്തെിയത്. ഇത് പൊലീസിന്‍െറ അന്വേഷണ പാടവത്തെക്കുറിച്ചുതന്നെ ചോദ്യങ്ങളുയര്‍ത്തുന്ന സംഭവമായി. അതിനിടെ, സംഭവം നടന്ന ദിവസം പള്‍സര്‍ സുനി രാത്രിയില്‍ പനമ്പിള്ളി നഗറിലെ ഒരുകേന്ദ്രത്തില്‍ ആരെയോ കാണാനത്തെുന്ന ദൃശ്യങ്ങള്‍ ഇന്നുരാവിലെ പുറത്തുവന്നിരുന്നു. അതേസമയം, നടിയെ ആക്രമിക്കാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടി തന്നോട് വെളിപ്പെടുത്തിയെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇന്ന് രാവിലെ മീഡിയാവണ്‍ ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.