പൾസ് പോളിയോ വിതരണം വൈകീട്ട് അഞ്ച് വരെ
text_fieldsതിരുവനന്തപുരം: അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. രാവിലെ എട്ടു മുതല്‍ ആരംഭിച്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് തുള്ളി മരുന്ന് വിതരണം. ഇതിനായി 24,690 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
അംഗൻവാടികള്‍, സ്കൂളുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നുപോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നത്. വിതരണ കേന്ദ്രങ്ങളിലെത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
കോവിഡ് പോസിറ്റീവായതോ ക്വാറൻറീനിലോ കഴിയുന്ന കുട്ടികള്‍ക്ക് അവരുടെ ക്വാറന്റീൻ സമയം കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.