പുൽവാമ പാകിസ്താെൻറ ഭീകരാക്രമണം തന്നെ -തോമസ് ഐസക്
text_fieldsപത്തനംതിട്ട: പുൽവാമ ഭീകരാക്രമണം പാകിസ്താന്റെ ഭീകരാക്രമണം തന്നെയെന്ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി ഡോ. തോമസ് ഐസക്. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ പാകിസ്താന് എന്തുപങ്കെന്ന് ആന്റോ ചോദിച്ചത് കടന്ന കൈയാണ്.
പുൽവാമ സംഭവം കേന്ദ്രസര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് ജമ്മു-കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാൽ മാലിക് പറഞ്ഞത്. അതിന് ബി.ജെ.പി മറുപടി പറയണം. കോൺഗ്രസ് ദേശീയരാഷ്ട്രീയം പറഞ്ഞാൽ അവരുടെ ഇരട്ടത്താപ്പ് പുറത്താകും. സി.എ.എ ബില്ലിൽ പാര്‍ലമെന്റിൽ കോൺഗ്രസ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തിട്ടില്ല. ഇതേക്കുറിച്ചൊന്നും കൂടുതൽ പറയാതെ ഇരിക്കുകയാവും കോൺഗ്രസിന് നല്ലതെന്നും തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.