വാളയാറിൽ കൈക്കൂലിയായി മത്തനും ഓറഞ്ചും പണവും; വിജിലൻസ് റെയ്ഡിനിടെ ഉദ്യോഗസ്ഥർ ഇറങ്ങിയോടി
text_fieldsപാലക്കാട്: വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ചെക്പോസ്റ്റിൽ കൈക്കൂലിയായി വാങ്ങുന്നത് പണത്തിനുപുറമേ മത്തനും ഓറഞ്ചും അടക്കമുള്ള പഴങ്ങളും പച്ചക്കറികളും. ഇന്നലെ രാത്രി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലിയുടെ പുതിയ വേർഷൻ കണ്ടെത്തിയത്. സ്വാമിമാരുടെയും ഡ്രൈവർമാരുടെയും വേഷത്തിലാണ് വിജിലൻസ് എത്തിയത്. പരിശോധനയിൽ ഇലപ്പൊതിയിൽ കൊണ്ടുവന്ന 67,000 രൂപ പിടികൂടി.
വിജിലൻസ് സംഘം എത്തിയത് അറിഞ്ഞ് എ.എം.വി.ഐ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി. മറ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായി വിജിലൻസിന് വിവരം ലഭിച്ചു. മത്തൻ ഓഫിസിലെത്തിച്ചു നൽകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഊട്ടിയിൽനിന്നും കോയമ്പത്തൂരിൽനിന്നും വരുന്ന വാഹനങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ പതിവായി സാധനങ്ങൾ വാങ്ങുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.