പുനർജനിക്കേസ്: സതീശനെതിരെ അന്വേഷണമാരംഭിച്ച് ഇ.ഡി
text_fieldsകൊച്ചി: പറവൂർ നിയമസഭ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും. ഇ.ഡിയുടെ കൊച്ചി യൂനിറ്റിനാണ് അന്വേഷണച്ചുമതല.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തന്റെ മണ്ഡലമായ പറവൂരിൽ സതീശൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. പ്രദേശത്ത് വീട് നിർമാണമുൾപ്പെടെ പദ്ധതികളാണ് വിഭാവനം ചെയ്തത്. ഇതിനായി വിദേശത്തുനിന്നടക്കം പണം കൈപ്പറ്റിയെന്ന് ആരോപണം വന്ന പശ്ചാത്തലത്തിൽ സംസ്ഥാന വിജിലൻസ് വിഭാഗം രഹസ്യ പരിശോധന നടത്തിയിരുന്നു. സർക്കാർ അനുമതിയോടെ അന്വേഷണത്തിലേക്ക് വിജിലൻസ് കടന്നതിനു പിന്നാലെയാണ് ഇ.ഡിയും പ്രാഥമിക പരിശോധന ആരംഭിച്ചത്. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.