ഏഴു കൊല്ലത്തിനുശേഷം പഞ്ചാബി യുവാവിന് കുടുംബത്തിലേക്ക് മടക്കം
text_fieldsകോഴിക്കോട്: ഏഴു കൊല്ലം മുമ്പ് കാണാതായ പഞ്ചാബി യുവാവിന് കോഴിക്കോട്ട് കുടുംബവു മായി സംഗമം. നഗരത്തിൽ ആറുമാസത്തെ ആശുപത്രി ജീവിതത്തിനു ശേഷമാണ് ചണ്ഡിഗഢ് സ്വദേ ശി ഖുർബാനന്ദ് എന്ന മുസാഫിർ (32) കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയത്. വടകരയി ൽ കണ്ടെത്തിയ ഇദ്ദേഹത്തെ 2018 െസപ്റ്റംബർ 26ന് കോടതി ഉത്തരവ് പ്രകാരം വടകര പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയായിരുന്നു.
സ്വദേശം ചണ്ഡിഗഢിലാണെന്ന വിവരമല്ലാതെ മറ്റൊന്നും ലഭ്യമായിരുന്നില്ല. പിന്നീട്, സന്നദ്ധപ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. ഏഴുകൊല്ലം മുമ്പ് മാതാവ് ആമിനക്കും സഹോദര ഭാര്യ സഹീറ ബാനുവിനുമൊപ്പം റൂർക്കിക്ക് തീർഥാടനത്തിന് പോകവെ മുസാഫിറിനെ നഷ്ടപ്പെടുകയായിരുന്നു. അന്നുമുതൽ കടുത്ത ദുഃഖത്തിലായ ആമിന രണ്ടുകൊല്ലം മുമ്പ് മരിച്ചു.
ചണ്ഡിഗഢ് രാംധർവാർ പൊലീസ് സ്റ്റേഷൻ എസ്.െഎ വീരേന്ദ്ര, മുസാഫിറുമായി സംസാരിച്ചതിൽ ബന്ധുക്കളെപ്പറ്റി സൂചന ലഭിച്ചു. തുടർന്ന് പൊലീസ് അറിയിച്ചതനുസരിച്ച് സഹോദരങ്ങളായ പരദേശി, മുഹമ്മദലി, ഭാര്യ രഞ്ജിത, ഏഴു വയസ്സുകാരൻ മകൻ ആദിൽ എന്നിവരാണ് കോഴിക്കോെട്ടത്തിയത്. ആശുപത്രി പരിസരത്ത് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഉൗഷ്മള യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.