നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റേത് വംശീയ പരാമർശം –പുന്നല ശ്രീകുമാർ
text_fieldsകോട്ടയം: വംശീയ പരാമർശത്തിൽ പാലാ ബിഷപ്പിനെ കേരളത്തിെൻറ മതേതര മനസ്സ് പിന്തുണക്കില്ലെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ബിഷപ്പിേൻറത് വംശീയ പരാമർശംതന്നെയാണ്. ഇതിൽ സർക്കാർ വേണ്ടത്ര നടപടി എടുക്കുന്നില്ല. പിന്തുണക്കുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ട് ബിഷപ് പറഞ്ഞത് ശരിയാവണമെന്നില്ല. സാമൂഹികസ്പർധ പരത്തുന്നത് ആരായാലും നടപടിയെടുക്കണമെന്നും പുന്നല മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഷപ്പിനും സാധാരണക്കാരനും രണ്ടുനീതി പാടില്ല. സർക്കാർ നിഷ്പക്ഷ നിലപാട് എടുക്കണമായിരുന്നു. മതേതരമൂല്യങ്ങൾ തകർക്കപ്പെടാൻ ഇതിടവരുത്തും. ബിഷപ്പിെൻറ മൗനവും അപകടകരമാണ്. വിമർശനങ്ങൾ ഉയർന്നപ്പോഴെങ്കിലും അദ്ദേഹം നിഷേധിക്കണമായിരുന്നു.
മതങ്ങളും മനുഷ്യനും കലഹിക്കാൻ ഇടവരരുതെന്ന് കെ.പി.എം.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് പുന്നല പറഞ്ഞു. നവോത്ഥാന പാരമ്പര്യമുള്ള നാട് ഉയർത്തിപ്പിടിക്കുന്ന മതേതര മാനവികമൂല്യങ്ങളെ ഹനിക്കാൻ ഇത് ഇടവരുത്തും. സമൂഹത്തെ വേർതിരിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള രാഷ്ട്രീയപാർട്ടികളുടെ വ്യഗ്രത അപകടകരമാണ്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി കേരളത്തിെൻറ പൗരസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.