പ്രതിപക്ഷ നേതാവ് മന്ത്രവാദിയുടെ ഭാഷയിൽ സംസാരിക്കുന്നു -പുന്നല ശ്രീകുമാർ
text_fieldsകരുനാഗപ്പള്ളി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. അയ്യങ്കാളി വില്ലുവണ്ടി പ്രയാണത്തിെൻറ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കെ.പി.എം.എസ് ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പുന്നല ശ്രീകുമാർ ചോദിച്ചു.
നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങളുയർന്ന നാട്ടിൽ യാഥാസ്ഥിതികത്വത്തിന്റെ മുദ്രാവാക്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ജനാധിപത്യത്തിനു മേൽ രാജാക്കൻമാർ പുനർജ്ജനിക്കുകയാണ്. വിശുദ്ധിയുള്ള സ്ഥലത്തെ അശുദ്ധിയാണ് സ്ത്രീ എന്ന ചിന്തയ്ക്കെതിരെ മുന്നോട്ടു വരണമെന്നും സാഹചര്യങ്ങളാണ് ആചാരങ്ങളെ സൃഷ്ടിക്കുന്നതെന്നും കാലത്തിന്റെ മാറ്റം സ്ത്രീ പ്രവേശന വിധിയിൽ ഉൾക്കൊള്ളാൻ കഴിയണമെന്നും സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിച്ച വിധിയാണിതെന്നും ഈ വിധി നടപ്പായില്ലെങ്കിൽ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചു പോക്കായിരിക്കുമെന്നും പുന്നല ശ്രീകുമാർ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.